Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

താമരശ്ശേരിയിൽ മരണക്കിണറിലെ സൈക്കിൾ അഭ്യാസി മരിച്ച നിലയിൽ; കാർണിവൽ ഷെഡിൽ കണ്ടെത്തിയത് ബീഹാർ സ്വദേശിയുടെ മൃതദേഹം

താമരശ്ശേരിയിൽ മരണക്കിണറിലെ സൈക്കിൾ അഭ്യാസി മരിച്ച നിലയിൽ; കാർണിവൽ ഷെഡിൽ കണ്ടെത്തിയത് ബീഹാർ സ്വദേശിയുടെ മൃതദേഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാർണിവൽ ഷെഡിൽ മരണക്കിണറിലെ സൈക്കിൾ അഭ്യാസിയായ ബീഹാർ സ്വദേശി മരിച്ച നിലയിൽ. ബീഹാറിലെ ബാക്കാ സ്വദേശി ഷഫീക് (49) ആണ് മരിച്ചത്. ഇന്നലെ രാത്രി അഭ്യാസം കഴിഞ്ഞ് 12 മണിയോടെ ഷെഡിൽ ഉറങ്ങാൻ കിടന്ന ഷഫീക് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും താമരശേരി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP