Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

കുഫോസ് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പ്രതിഷേധം ശക്തമാവുന്നു: സമരത്തിനൊരുങ്ങി വിദ്യാർത്ഥിനികൾ

കുഫോസ് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പ്രതിഷേധം ശക്തമാവുന്നു: സമരത്തിനൊരുങ്ങി വിദ്യാർത്ഥിനികൾ

സ്വന്തം ലേഖകൻ

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ വിദ്യാർത്ഥിനികൾക്കിടയിൽ പതിഷേധം ശക്തമാവുന്നു. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥിനികൾ. കുഫോസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈൽ ഫോൺ ക്യാമറ കണ്ടെത്തിയത്. ബാത്ത് റൂമിൽ കയറിയപ്പോൾ ക്യാമറ കണ്ട പെൺകുട്ടി ബഹളം വെച്ചതോടെ ഒളിച്ചു നിന്നയാൾ ഫോണുമായി ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് വിദ്യാർത്ഥിനികൾ സമകത്തിന് തയ്യാറെടുക്കുന്നത്. ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. സിസിടിവികൾ കാലങ്ങളായി പ്രവർത്തന രഹിതം. ഹോസ്റ്റൽ പരിസരമാകട്ടെ കാട് മൂടിയ അവസ്ഥയിലും. രാത്രിയിൽ വേണ്ടത്ര വെളിച്ചം പോലുമില്ല.

ഇതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ പഠിപ്പ് മുടക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കടക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP