Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

സ്‌ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ഇൻഡസ്ട്രിയൽ മാരിടൈം സ്‌കിൽ ട്രെയിനിംഗിൽ വിജയ കിരീടമണിഞ്ഞ് 'ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്'; ഗുണമേന്മയ്ക്കള്ള അംഗീകാരമെന്ന് ഏരീസ് ഗ്രൂപ്പ്  

സ്‌ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ഇൻഡസ്ട്രിയൽ മാരിടൈം സ്‌കിൽ ട്രെയിനിംഗിൽ വിജയ കിരീടമണിഞ്ഞ് 'ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്'; ഗുണമേന്മയ്ക്കള്ള അംഗീകാരമെന്ന് ഏരീസ് ഗ്രൂപ്പ്   

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രശസ്ത ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനമായ എഐഎംആർഐയ്ക്ക് 'സ്‌ക്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ' എന്ന ബഹുമതി ലഭിച്ചു. നവംബർ 18-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യയുടെ അനെക്‌സ് ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് ഈ ഉന്നത ബഹുമതി ലഭിച്ചത്. എഐഎംആർഐ വർഷങ്ങളായി നൽകിവരുന്ന മികച്ച ഇൻഡസ്ട്രിയൽ മാരിടൈം സ്‌കിൽ ട്രെയിനിംഗിന്റെ ഗുണമേന്മ കണക്കിലെടുത്താണ് ഈ പുരസ്‌കാരം ലഭ്യമായത്.

സ്‌കോച്ച് ഗ്രൂപ്പാണ് ഈ പുരസ്‌കാരമേള സംഘടിപ്പിച്ചത്. ഭാരതത്തിലെ 'ഹോണസ്റ്റ് ഇൻഡിപെൻഡന്റ് ബഹുമതി ' ആണ് സ്‌കോച്ച് പുരസ്‌കാരങ്ങൾ. നിരവധി നടപടിക്രമങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം മാത്രമാണ് പുരസ്‌കാര വിജയികളെ ഈ ബഹുമതിക്കായി തെരഞ്ഞെടുക്കുന്നത്. ചടങ്ങിൽ വച്ച് ഏരീസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി ജോസി ബായ് എസ്.കെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത് .

യുഎഇ യിലെ ഷാർജ ആസ്ഥാനമായ എഐഎംആർഐ യ്ക്ക് കൊച്ചിയിൽ മേഖലാ ആസ്ഥാനമുണ്ട്. മികച്ച ട്രാക്ക് റിക്കോർഡിന്റെ സഹായത്താൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽത്തന്നെ ഇൻഡസ്ട്രിയൽ ട്രെയിനിങ് രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലെത്താൻ സ്ഥാപനത്തിന് സാധിച്ചു. സ്ഥാപനത്തിൽ നിന്ന് ബിരുദമെടുത്ത എണ്ണൂറോളം ഉദ്യോഗാർത്ഥികൾ ഇന്ന് ലോകത്തെ വിവിധ പ്രമുഖ കമ്പനികളിലായി ജോലി നോക്കുന്നു എന്നത് തന്നെ മാരിടൈം മേഖലയിൽ സ്ഥാപനം കൈവരിച്ച മികച്ച നേട്ടത്തിന് തെളിവാണ്. അനുയോജ്യമായ അന്തരീക്ഷം, ആധുനിക സൗകര്യങ്ങൾ, ഉന്നത നിലവാരമുള്ള ഫാക്കൽറ്റികൾ, ഇൻഡസ്ട്രിയൽ മേഖലയിലേക്കുള്ള മികച്ച എക്‌സ്‌പോഷർ എന്നിവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവുകൾ തേച്ചുമിനുക്കിയെടുക്കാനും ശ്രേഷ്ഠമായ ഒരു കരിയറിലേക്കുള്ള വഴി കാണിക്കുവാനും എഐഎംആർഐയ്ക്ക് സാധിക്കുന്നു.

നൂതനമായ ഉൽപ്പന്നങ്ങളും ആശയങ്ങളും സമൂഹത്തിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, താല്പര്യമുള്ള പ്രൊഫഷണലുകൾക്ക്, ഡോക്ടറേറ്റ് അടക്കമുള്ള ഉന്നത ബിരുദധാരികളായ ഇൻഡസ്ട്രിയൽ വിദഗ്ധരുടെ മാർഗനിർദ്ദേശത്തോടുകൂടിയുള്ള ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് പ്രോഗ്രാമുകളും എഐഎംആർഐ ഓഫർ ചെയ്യുന്നുണ്ട്. വ്യവസായിക ഗവേഷണത്തിലൂടെ നവീകരണത്തിന്റെ പാതയിലേയ്ക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം പ്രോഗ്രാമുകൾക്ക് സ്ഥാപനം രൂപം നൽകിയത്. കൂടാതെ പൊതു അറിവിലേക്കായി ഗവേഷകന്റെ പ്രൊഫഷണലായ ഒരു ജീവചരിത്രക്കുറിപ്പ് നിർമ്മിച്ചു നൽകുക എന്ന ജോലിയും എഐഎംആർഐ ഏറ്റെടുത്തിട്ടുണ്ട്.

എച്ച്ഡി പ്രൊജക്ഷൻ, ഡോൾബി 7.1 സറൗണ്ട് സൗണ്ട്, ഇന്ററാക്ടീവ് ക്ലാസ് റൂമുകൾ എന്നിവയോടു കൂടിയ നവീന തിയറ്റർ ക്ലാസ് റൂം ഉൾപ്പെടെയുള്ള അത്യന്താധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കോണ്ടാണ് എഐഎംആർഐയുടെ ട്രെയിനിങ് പ്രോഗ്രാമുകൾ സജ്ജീകരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP