Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല; യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത്; കാരവാൻ വാങ്ങിയത് ധൂർത്ത് തന്നെയെന്ന് രമേശ് ചെന്നിത്തല

മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല; യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത്; കാരവാൻ വാങ്ങിയത് ധൂർത്ത് തന്നെയെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൽപ്പടെ 21 മന്ത്രിമാർക്കും സഞ്ചരിക്കാൻ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ മതിയന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ മോഡൽ ബസ്സ് വാങ്ങിയത് ധൂർത്തല്ലാതെ മറ്റെന്താണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞാൻ ഇതിന്റെ കണക്കുകൾ പരിശോധിച്ചപ്പോൾ മനസ്സിലാക്കിയത് , തിരുവനന്തപുരത്ത് നിന്നും കാസർകോഡ് വരെ 750 കിലോമീറ്റർ , കാസർകോഡ് നിന്നുംതിരുവനന്തപുരത്തേക്ക് 750 കിലോമീറ്റർ 140 നിയോജക മണ്ഡലങ്ങളിൽ സഞ്ചരിക്കുമ്പോൾ 1500 കിലോമീറ്റർ ആകെ 3000 കിലോമീറ്റർ. കിലോമീറ്റർ കണക്ക് പരിശോധിച്ചാൽ ഒരു കിലോമീറ്ററിന് 20 രൂപ കണക്കാക്കിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും മൂവായിരം കിലോമീറ്റർ കാറിൽ സഞ്ചരിച്ചാൽ ആകെ 12.60 ലക്ഷം രൂപ (21ത 3000 ത 20 = 12.60000 ) മാത്രമേ ചെലവ് വരുകയുള്ളു ഇതിനു പകരം ഒരു കോടി 5 ലക്ഷം രൂപ മുടക്കി കാരവൻ മോഡൽ ആഡംബര ബസ്സിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്നത് , ഈ ബസ്സിന്റെ പുറകേയായി 45 വാഹനമാണുള്ളത് , ഇത് ധൂർത്ത ലെങ്കിൽ പിന്നെയെന്താണ്?? 12..60 ലക്ഷം രൂപ മുടക്കിയാൽ 140 മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര നടത്താമെന്നിരിക്കേ 1 കോടി 5 ലക്ഷം രൂപ മുടക്കിയുള്ള യാത്രക്ക് ചെലവ് ആരാണ് വഹിക്കുന്നത് ?ഇത് തീവട്ടി കൊള്ളയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഒരു പാഴ് വേലയായി മാറിയിരിക്കുകയാണ് , ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സർക്കാർ ചെലവിൽ ഒരു രാഷ്ട്രീയ യാത്രയാണ്. ജനങ്ങളെ നേരിട്ട് കാണുമെന്നും പറയുന്ന മുഖ്യമന്ത്രി ഒരു വ്യക്തിയുടെ കൈയിൽ നിന്നു പോലും പരാതി വാങ്ങിക്കുന്നില്ല. മന്ത്രിമാർ ആരും തന്നെ ഒരു പരാതിയും പരിശോധിക്കുന്നുമില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് പരാതി സ്വീകരിക്കുകയാണ് ചെയ്യുന്നത് , ഇതൊരു പാഴ് വേലയല്ലാതെ മറ്റെന്താണ് ?,കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ഏർപ്പാട് ഉണ്ടായിട്ടില്ല.

ആദ്യമായി കേരളത്തിൽ സ്പീഡ് പ്രോഗ്രാം ജില്ലകളിൽ ബഹുജനസമ്പർക്ക പരിപാടി നടത്തിയത് ലീഡർ കെ.കരുണാകരനായിരുന്നു , സ്പീഡ് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്., അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടിയാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. രാവിലെ 8 മണി മുതൽ പിറ്റേ ദിവസം രാവിലെ വരെയായിരുന്നു .കെ.കരുണാകരൻ ആളുകളുടെ കൈയിൽ നിന്നും പരാതി സ്വീകരിച്ച് പരിശോധിച്ച ശേഷം അവിടെ വച്ച് തന്നെ നേരിട്ട് ഉത്തരവിടുകയായിരുന്നു 1980 കളിലായിരുന്നു ഈ പരിപാടി. പിന്നീട് ഉമ്മർ ചാണ്ടിയുടെ ജനസംബർക്ക പരിപാടിയിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പരാതി വാങ്ങി അപ്പോൾ തന്നെപരിഹാരം എടുക്കാൻ കഴിയുന്നതായിരുന്നു ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആരുടെയും കൈയിൽ നിന്നും പരാതികൾ വാങ്ങിക്കുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി അവിടെ ഇരിക്കുന്നു , 21 മന്ത്രിമാർ ദാസന്മാരായി അടുത്ത് നിൽക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നു പ്രസംഗം തന്നെ രാഷ്ട്രീയം മാത്രമാണ് പ്രതിപക്ഷത്തെ ആക്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.

ജനങ്ങളനുഭവിക്കുന്ന വിലക്കയറ്റത്തെ പറ്റിയോ, തൊഴിലില്ലായ്മയെ പറ്റിയോ, സാമ്പത്തിക തകർച്ചയെ പറ്റിയോ , പെൻഷൻ കിട്ടാത്തതിന്റെ നടപടികളെ പറ്റിയോ , കർഷക ആത്മഹത്യയെ പറ്റി യോ അദ്ദഹം ഒന്നും പറയുന്നില്ല , അദ്ദേഹം ആകെ ചെയ്യുന്നത് പ്രതിപക്ഷത്തെ വിമർശിക്കുക എന്നത് മാത്രമാണ്. , ഇത് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണ്. ഒരു പരാതിയിലും പരിഹാരമില്ല, പരാതികൾ അയച്ചു കൊടുത്താൽ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നാണ് പറയുന്നത് , അങ്ങിനെയെങ്കിൽ ഇത്ര കഷ്ടപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര നടത്തേണ്ട വല്ല കാര്യമുണ്ടോ? ജില്ലാ , താലൂക്ക് ഓഫീസുകളിൽ ബുത്തുകൾ വച്ചാൽ ജനങ്ങൾ പരാതികൾ കൊടുക്കില്ലേ.? ആ പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനം എടുക്കില്ലേ ? പിന്നെ എന്തിനു വേണ്ടിയാണ് കോടികൾ മുടക്കിയുള്ള ഈ ധൂർത്ത് ? നാട്ടിൽ ഇറങ്ങി കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥർ, നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത് , ഇതിന് കണക്കുണ്ടോ,? രസീതിയുണ്ടോ? ആരക്കും യഥേഷ്ടം പണം പിരിക്കാം ധൂർത്തടിക്കാം ഒരു പരാതിയും പരിഹരിക്കുന്നില്ല താനും. ഇത് മാർക്‌സിസ്റ്റ് പാർട്ടിയുടെ സദസാണ്, പാർട്ടി മേളയാണ് നടത്തുന്നത് '

മുസ്ലിം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണിത് , ഈ ജനദ്രോഹ സർക്കാറിന്റെ പരിപാടിയിൽ ആര് പങ്കെടുക്കാനാണ്? ജനങ്ങളോട് പ്രതിബദ്ധതയുള്ളവരും ഈ ദുർഭരണത്തിനെതിരെയുള്ളവരും പങ്കെടുക്കില്ല. തൊഴിലുറപ്പ് തൊഴിലാളികളെയും അംഗൻ പാടി വർക്കർ,ഹെൽപ്പർമാരെയും ആരോഗ്യ പ്രവർത്തകരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നു. ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ കഷ്ടപ്പെടുന്നവരും സാമാന്യ ബോധമുള്ളവരും ഈ പരിപാടിയിൽ പങ്കെടുക്കില്ല. പി ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവ കേരള സദസ്, ഒരുപുതിയ പ്രഖ്യാപനങ്ങളുണ്ടോ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുള്ള പ്രഖ്യാപനമുണ്ടോ? വികസന പദ്ധതികൾക്ക് ചില വഴിക്കാൻ പണമുണ്ടോ? എല്ലാം പ്രതിക്ഷയും മുഖ്യമന്ത്രി പി ആർ ഏജൻസിയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ ഡ്രൈവർക്ക് ശബളം കിട്ടുന്നുണ്ടോ എന്ന് അദേഹം പരിശോധിക്കണം. നവകേരള സദസിനെതിരെ യുഡിഎഫ് ഈ സർക്കാരിനെ കുറ്റവിചാരണ നടത്തും 140 മണ്ഡലങ്ങളിലും ഈ സർക്കാരിനെ തുറന്ന് കാട്ടുമെന്ന് ചെന്നിത്തല പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP