Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

മതത്തിന്റെ പേരിൽ വിവേചനം നടത്തുന്നത് ഭരണഘടന ലംഘനം; ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി

മതത്തിന്റെ പേരിൽ വിവേചനം നടത്തുന്നത് ഭരണഘടന ലംഘനം; ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്ക് പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും തുല്യത നിഷേധിക്കുന്നത് മതത്തിന്റെ പേരിലുള്ള വിവേചനം ആണെന്നും നീതി നിഷേധം തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് അത് നയിക്കും എന്നും കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ട്രയനിയൽ അസംബ്ലിക്ക് മുന്നോടിയായി നടന്ന ദളിത് പ്രീ അസംബ്ലി സർക്കാരിനോട് ആവശ്യപ്പെട്ടു.

മതത്തിന്റെ പേരിൽ വിവേചനം നടത്തുന്നത് ഭരണഘടന ലംഘനമാണെന്നും ദളിത് വിദ്യാർത്ഥികൾക്ക് തുല്യമായ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ സംസ്ഥാന സർക്കാർ ദളിത് ക്രൈസ്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ദളിത് ക്രൈസ്തവരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവേചനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു.

കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അസംബ്ലി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് മുഖ്യ സന്ദേശം നൽകി. കെസിസി ട്രഷറർ റവ. ഡോ. എൽ ടി പവിത്ര സിങ്, ബിഷപ്പ് മോഹൻ ഇമ്മാനുവേൽ, മേജർ ജോസ്, റവ.എ. ആർ നോബിൾ, റവ. ഡോ. ജെ. ഡബ്ലിയു. പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP