1284 ആദിവാസി ഊരുകളിൽ 1083 ലും ഇന്റർനെറ്റ് സൗകര്യം എത്തിച്ചു; ഈ വർഷാവസാനത്തോടെ എല്ലാം ഊരുകളിലും കണക്റ്റിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളിൽ 1083 ലും ഇന്റർനെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയിൽ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് നാല് കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളിൽ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ആവശ്യമായ അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനും ആ രേഖകൾ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് എബിസിഡി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളിൽ പൂർത്തീകരിച്ച പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂർത്തീകരണത്തോട് അടുക്കുകയാണ്.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ഉന്നതി എന്ന ഒറ്റ കുടക്കീഴിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും തൊഴിലവസരങ്ങൾ ലഭ്യമാക്കിയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേസമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള എംപവർമെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്.
അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, പ്രവൃത്തി പരിചയം എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് പദ്ധതിയും നടപ്പാക്കുന്നു. ഈ രണ്ടു പദ്ധതികളും കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് ഉപകരിച്ചു. പിഎസ്സി വഴി പ്രത്യേക റിക്രൂട്ട്മെന്റിലൂടെ 500 പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകിയിരുന്നു. ഇതേ മാതൃകയിൽ എക്സൈസ് ഗാർഡുമാരായി 100 പട്ടിക വർഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ മികച്ചതാണ് പട്ടിക, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. ഇത് കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമം. പല സംസ്ഥാനങ്ങളിലും അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായി ദുരിതം അനുഭവിക്കേണ്ടി വരികയാണ്. ആ ഘട്ടത്തിലാണ് കേരളം അവർക്ക് സുരക്ഷിതമായ ഇടം ഉറപ്പുവരുത്തി ഒപ്പം നിർത്തുന്നത്. വിവിധ ജാതി, മത സമൂഹങ്ങളെ ഒരുമിച്ച് ചേർത്ത് ഐക്യത്തിന്റെ കെടാവിളക്കുകൾ കേരളത്തിൽ തെളിയിച്ച നവോത്ഥാന നായകരാണ് അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും ശ്രീനാരായണഗുരുവും. എന്നാൽ കേരളം ആർജിച്ച നേട്ടങ്ങളെല്ലാം അട്ടിമറിക്കാൻ ജാതി മത ഭേദത്തിന്റെ പിന്തിരിപ്പൻ ചിന്തകളെ വളർത്തുന്ന പ്രവണതകൾ പലയിടങ്ങളിലും തലപൊക്കുന്നുണ്ട്. അവ മുളയിലേ നുള്ളിക്കളയാൻ കഴിയണം. അതിനായി കേരളം സമൂഹമാകെ ഒറ്റക്കെട്ടായി നിലകൊള്ളണം. നവോത്ഥാന കേരളത്തിന്റെ ആശയങ്ങളെ കാലാനുസൃതമായി നവീകരിച്ച് അവതരിപ്പിക്കുന്ന നവകേരളത്തിന്റെ ഒരു വലിയ മുന്നേറ്റമായി ഐക്യദാർഢ്യ പക്ഷാചരണം മാറണം. അതുവഴി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അയിത്തത്തെയുമെല്ലാം മനസിൽ നിന്നും സമൂഹത്തിൽ നിന്നും ഒഴിവാക്കണം.
എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നതാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഉയരാം ഒത്തുചേർന്ന് എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മുതൽ 16 വരെ സംസ്ഥാനത്താകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ സ്ത്രീ ആശ്രാമം മൈതാനത്ത് എത്തിച്ചത് തന്റെ ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും തേടുന്നു; കിഡ്നാപ്പിങ്ങിന്റെ നാലാം നാളും പ്രതികൾ കാണാമറയത്ത് തന്നെ
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി പൊലീസ് സുരക്ഷയിൽ ആശുപത്രി വിട്ടു; കുട്ടിയെ കാണാനെത്തുന്ന സന്ദർശകർക്ക് പൂർണനിയന്ത്രണം; കുട്ടിയുടെ പിതാവ് താമസിച്ച ഫ്ളാറ്റും പരിശോധിച്ചു പൊലീസ്
- പുറത്തിറങ്ങിയാൽ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂർ കിഡ്നാപ്പിങ് കേസിലെ പ്രതികൾ പണി കൊടുത്തത് മലപ്പുറം സ്വദേശിക്ക്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പർ ബിമലിന്റെ കാറിന്റെ നമ്പർ; കാർ പുറത്തിറക്കാൻ ആവാതെ യഥാർഥ ഉടമ
- ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍