Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പരിയാരം ചിതപ്പിലെപൊയിലിൽ വീട്ടിൽ വൻ കവർച്ച; ജനലിന്റെ ഗ്രിൽസ് മുറിച്ച് 35 പവനും പണവും കവർന്നു

പരിയാരം ചിതപ്പിലെപൊയിലിൽ വീട്ടിൽ വൻ കവർച്ച; ജനലിന്റെ ഗ്രിൽസ് മുറിച്ച് 35 പവനും പണവും കവർന്നു

മറുനാടൻ മലയാളി ബ്യൂറോ

തളിപറമ്പ്: പരിയാരം ചിതപ്പിലെപൊയിലിൽ വൻ കവർച്ച, 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണംപോയി. പളുങ്കുബസാറിലെ നാജിയാ മൻസിലിൽ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. അബ്ദുള്ളയും കുടുംബവും വെള്ളിയാഴ്‌ച്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് പോയിരുന്നു.

വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രിൽസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.വീട്ടിനകം മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറ പരിശോധിച്ചതിൽ രാത്രി 9.50 ന് ഗ്രിൽസ് മുറിക്കുന്നതിന്റെ സ്പാർക്ക് കാണുന്നുണ്ട്. രാത്രി 12.30 ന് വീട്ടുകാർ പള്ളിയിൽ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്.

രാത്രി തന്നെ പൊലീസിൽ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്ത് തന്നെയാണ് കവർച്ച നടന്നത്.
പരിയാരം പൊലീസ് പരിധിയിൽ അടുത്തകാലത്തായി നടന്ന ഇരുപതോളം മോഷണക്കേസുകളിൽ ഒരു പ്രതിയെപോലും പിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.തുടർച്ചയായി നടക്കുന്ന മോഷണം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. കവർച്ചക്കാർ വിലപ്പിടിച്ചചില രേഖകളും കൊണ്ടുപോയതായി അബ്ദുള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP