Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

മരം മുറിച്ചതിന്റെ കൂലി കിട്ടിയില്ല; മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻ

മരം മുറിച്ചതിന്റെ കൂലി കിട്ടിയില്ല; മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ലെന്ന് ആരോപിച്ച് 55കാരൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാരക്കോണം സ്വദേശി സൈമൺ ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. ഇന്ന് രാവിലെ കുന്നത്തുകാലിൽ ആണ് സംഭവം.

കഴിഞ്ഞ ദിവസം കാരക്കോണത്തുള്ള ഒരു സ്ഥാപനത്തിൽ സൈമൺ മരം മുറിക്കാൻ പോയിരുന്നു. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോൾ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നൽകാം എന്നും ജീവനക്കാർ അറിയിച്ചു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ ആയപ്പോൾ ഇയാൾ പെട്രോളുമായി സ്ഥാപനത്തിൽ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി.

തുടുർന്ന് സ്ഥാപനത്തിൽ നിന്നും വെള്ളറട പൊലീസിൽ പരാതി നൽകി. വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ കയറുമായി മരത്തിന്റെ മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട സൈമൺ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പാറശാല ഫയർ ഫോഴ്സ്, വെള്ളറട പൊലീസും സ്ഥലത്തെത്തി സൈമണെ അനുനയിപ്പിച്ചു താഴെ ഇറക്കി. തുടർന്ന് വെള്ളറട സ്റ്റേഷനിൽ എത്തിച്ച സൈമണിനെ മകനെ വിളിച്ച് വരുത്തി കൂടെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP