Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നിന്നും പൊലീസിനെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കടന്നു കളഞ്ഞു; തൊടുപുഴയിൽനിന്ന് മുങ്ങിയ പ്രതി രണ്ടാഴ്ചക്കുശേഷം പിടിയിൽ

കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നിന്നും പൊലീസിനെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കടന്നു കളഞ്ഞു; തൊടുപുഴയിൽനിന്ന് മുങ്ങിയ പ്രതി രണ്ടാഴ്ചക്കുശേഷം പിടിയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: കസ്റ്റഡിയിലെടുത്ത വാഹനവുമായി സ്റ്റേഷനിലേക്ക് വരുന്നതിനിടെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. വെങ്ങല്ലൂർ ചെറുകരകുന്നേൽ നിബുൻ (34) ആണ് രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്. തൊടുപുഴയിൽനിന്ന് മുങ്ങിയ നിബുനെ കാലടിയിൽനിന്നാണ് പിടികൂടിയത്. സെപ്റ്റംബർ ഒമ്പതിനായിരുന്നു സംഭവം.

രണ്ടാഴ്ചയായി ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. മോഷ്ടിച്ച വാഹനവുമായി ഒരാൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സിഐ. സുമേഷ് സുധാകർ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ പട്രോളിങ് സംഘത്തിന് നിർദ്ദേശം നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പൊലീസ് സംഘത്തിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോവിന്ദൻനായർ നിബുനിന് ഒപ്പം വാഹനത്തിൽ കയറി.

എന്നാൽ സ്റ്റേഷന് അടുത്തെത്തിയപ്പോൾ ഇയാൾ വാഹനം പെരുമ്പള്ളിച്ചിറ ഭാഗത്തേക്ക് തിരിച്ചുവിടുകയും. വണ്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോട് ''ജീവൻ വേണമെങ്കിൽ ചാടി രക്ഷപ്പെട്ടോ അല്ലെങ്കിൽ വാഹനം ഇടിപ്പിക്കും'' എന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പേടിച്ചു പോയ േേപാലീസുകാരൻ ചാടി ഇറങ്ങിയപ്പോൾ നിബുൻ വാഹനവുമായി കടന്നുകളഞ്ഞു.

തുടർന്ന് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. ഇതിനിടെ ചൊവ്വാഴ്ച പുലർച്ചെ കാലടി ഭാഗത്ത് കണ്ടെത്തി. ഉടൻ തന്നെ അറസ്റ്റുചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു. കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനം മോഷ്ടിച്ചതല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ.മാരായ അജയകുമാർ, ഷംസുദീൻ, സി.പി.ഒ. ഫൈസൽ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP