Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പി.എസ്.സി.യുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി രാജലക്ഷ്മിക്കെതിരെ നാട്ടിലും പരാതി: ലക്ഷങ്ങൾ തട്ടിയതായി നാട്ടുകാർ

പി.എസ്.സി.യുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി രാജലക്ഷ്മിക്കെതിരെ നാട്ടിലും പരാതി: ലക്ഷങ്ങൾ തട്ടിയതായി നാട്ടുകാർ

സ്വന്തം ലേഖകൻ

അടൂർ: പി.എസ്.സി.യുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അടൂർ സ്വദേശിനി ആർ. രാജലക്ഷ്മിക്കെതിരേ നാട്ടിലും പരാതി. അടൂർ മൂന്നാളം ഭാഗത്തുള്ള അഞ്ചുപേരുടെ കൈയിൽനിന്ന് ഇവർ ലക്ഷങ്ങൾ തട്ടിയതായാണ് പരാതി. വിദേശത്ത് ജോലി തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ ആയിടയ്ക്കുതന്നെ, പണം നഷ്ടപ്പെട്ടവർ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഒട്ടേറെ തവണ പൊലീസുകാർ വിളിച്ചിട്ടും രാജലക്ഷ്മി എത്തിയില്ലെന്ന് പരാതി നൽകിയവർ പറയുന്നു.

പണം നൽകി വിദേശത്തുകൊണ്ടുപോകാൻ ആദ്യം സ്ത്രീകളെയാണ് രാജലക്ഷ്മി സമീപിച്ചത്. പിന്നീട് അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സമീപിച്ചു. ആദ്യം രാജലക്ഷ്മി സമീപിച്ച വീട്ടുകാരാണ് യഥാർഥത്തിൽ കുടുങ്ങിയത്. ഇവർ വഴിയാണ് മറ്റുള്ള പലരെയും രാജലക്ഷ്മി പരിചയപ്പെട്ടതും പണം വാങ്ങിയതും. ഇതിനാൽ, രാജലക്ഷ്മിയെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ പരിചയപ്പെടുത്തിയ വീട്ടുകാരെ തിരക്കി പണം നഷ്ടമായവർ വന്നുതുടങ്ങി. അടൂരിൽ പണം നഷ്ടമായവർ നൽകിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് പരാതിക്കാർ പറയുന്നു. മൂന്നുവർഷമായി രാജലക്ഷ്മിയെ അടൂർ ഭാഗത്ത് ആരും തന്നെ കണ്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP