Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

സുനിൽ കുമാറിന്റെ ദയനീയാവസ്ഥയ്ക്ക മുന്നിൽ കണ്ണ് തുറന്ന് ട്രഷറി വകുപ്പ്; വിരമിച്ച ജീവനക്കാരന്റെ സസ്‌പെൻഷൻ പിൻവലിച്ചു; കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുനിലിന് ആനുകൂല്യങ്ങൾ കൈമാറാൻ നടപടി

സുനിൽ കുമാറിന്റെ ദയനീയാവസ്ഥയ്ക്ക മുന്നിൽ കണ്ണ് തുറന്ന് ട്രഷറി വകുപ്പ്; വിരമിച്ച ജീവനക്കാരന്റെ സസ്‌പെൻഷൻ പിൻവലിച്ചു; കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുനിലിന് ആനുകൂല്യങ്ങൾ കൈമാറാൻ നടപടി

സ്വന്തം ലേഖകൻ

കോട്ടയം: സുനിൽകുമാറിന്റെ ദയനീയാവസ്ഥ വാർത്തയായതോടെ കണ്ണു തുറന്ന് ട്രഷറി വകുപ്പ്. സബ് ട്രഷറി ഓഫിസിൽനിന്നു വിരമിച്ച സീനിയർ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ കൈമാറാനും നടപടിയെടുത്തു. കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണു ഈ 56കാരൻ.

പെൻഷൻ തുകയിൽ നിന്നു ചികിത്സച്ചെലവിനായി അടിയന്തരമായി രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചു. ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി വീട്ടുകാർ പറഞ്ഞു. മേലധികാരിയോടു മൊബൈൽ ഫോണിൽ അപമര്യാദയായി സംസാരിച്ചെന്നാരോപിച്ചാണ് വിരമിക്കുന്നതിനു രണ്ട് മണിക്കൂർ മുൻപു സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തതും പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവച്ചതും.

സംഭവം വിവാദമായതോടെ ഇന്നലെ ഉച്ചയോടെ ജില്ലാ ട്രഷറി ഓഫിസറും സബ് ട്രഷറി ഓഫിസറും ഉൾപ്പെടെ ഏഴു ജീവനക്കാർ ആശുപത്രിയിലെത്തി രേഖകൾ കൈമാറി. സുനിൽകുമാറിന്റെ സഹോദരി ദേവയാനി ട്രഷറിയിലെത്തി ആദ്യഗഡു കൈപ്പറ്റി. ട്രഷറി ഡയറക്ടർ വിളിച്ചപ്പോൾ ആളറിയാതെ സംസാരിച്ചതാണെന്ന സുനിൽകുമാർ ഏപ്രിലിൽ നൽകിയ വിശദീകരണം അധികൃതർ ഗൗരവത്തിലെടുത്തിരുന്നില്ല. ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ വീടും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തിയാണു സുനിൽകുമാർ ചികിത്സ തേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP