Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശത്ത് എത്തിയതോടെ ജനം ആശങ്കയിൽ: ഒരാഴ്ച കൊണ്ട് സഞ്ചരിച്ചത് 25 കിലോമീറ്റർ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശത്ത് എത്തിയതോടെ ജനം ആശങ്കയിൽ: ഒരാഴ്ച കൊണ്ട് സഞ്ചരിച്ചത് 25 കിലോമീറ്റർ

സ്വന്തം ലേഖകൻ

തമിഴ്‌നാട്: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തി. രാവിലെ സംരക്ഷിതവനമേഖലയായ മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. അരിക്കൊമ്പൻ എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് മാഞ്ചോലയിൽ എത്തിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ആന ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രിമാത്രം സഞ്ചരിച്ചത് 10 കിലോമീറ്ററാണ്. കുതിരവട്ടിയിലാണ് ഇപ്പോൾ ആനയുള്ളത്.

ഇതും സംരക്ഷിതവനമേഖലയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് പറഞ്ഞു. കേരളത്തിലേക്ക് വരാൻ സാധ്യതയില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP