Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

പി.പി മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയായ നേതാവെന്ന് ബംഗാൾ ഗവർണർ

പി.പി മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയായ നേതാവെന്ന് ബംഗാൾ ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി:കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയാണെന്ന്  പറഞ്ഞു. മണത്തണയിലൈ കൊാളങ്ങരേത്ത് തറവാട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുനിർത്തി സമൂഹത്തെ മുൻപോട്ടുനയിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതിൽ അദ്ദേഹം വിജയിച്ചു. വസുധൈവക കുടുംബകമെന്നത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഗവർണർ പറഞ്ഞു.

ബിജെപി ജില്ലാകമ്മിറ്റി ഓഫീസായ കണ്ണൂർ താളിക്കാവിലെ മാരാർജി ഭവനിൽ വ്യാഴാഴ്‌ച്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ടു ഉച്ചയ്ക്ക് രണ്ടു മണിയോടെ പി.പി മുകുന്ദന്റെ മണത്തണയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിലാണ് ബംഗാൾ ഗവർണർ അന്തിമോപചാരമർപ്പിച്ചത്.

വൻസുരക്ഷാസന്നാഹത്തോടെയാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗാൾ ഗവർണറും മുന്മലയാളി സിവിൽ സർവീസ് ഓഫീസറുമായ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നും റോഡ് മാർഗം പി.പി മുകുന്ദന്റെ മണത്തണയിലെ വീട്ടിൽ നിരവധി അകമ്പടി വാഹനങ്ങളോടെ അദ്ദേഹമെത്തുകയായിരുന്നു. അൽപനേരം അവിടെ പി.പി മുകുന്ദന്റെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചതിനു ശേഷമാണ് ബംഗാൾ ഗവർണർ മടങ്ങിയത്.ഗവർണറുടെ സന്ദർശനം പ്രമാണിച്ചു പേരാവൂർ പൊലിസ് വൻസുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം എഴുത്തുകാരൻ ടി.പത്മനാഭന്റെ പള്ളിക്കുന്ന് രാജേന്ദ്രനഗറിലുള്ള വസതിയും ബംഗാൾ ഗവർണർ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP