Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൺസൂൺ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ഗണ്യമായ വർധന; ഇക്കുറി വിറ്റത് കഴിഞ്ഞ വർഷത്തെക്കാൾ രണ്ടര ലക്ഷത്തിൽ അധികം ടിക്കറ്റുകൾ

മൺസൂൺ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ഗണ്യമായ വർധന; ഇക്കുറി വിറ്റത് കഴിഞ്ഞ വർഷത്തെക്കാൾ രണ്ടര ലക്ഷത്തിൽ അധികം ടിക്കറ്റുകൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മൺസൂൺ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണ ഗണ്യമായ വർദ്ധനവ്. ബുധനാഴ്ച നറുക്കെടുത്ത കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ രണ്ടര ലക്ഷത്തിൽ അധികം ടിക്കറ്റുകൾ കൂടി വിറ്റു. കൃത്യമായി പറഞ്ഞാൽ 2,54,160 ടിക്കറ്റുകൾ. ഏജന്റുമാരുടെ കമ്മിഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. 250 രൂപയാണ് ടിക്കറ്റിന്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.

നറുക്കെടുപ്പ് തീയതി അടുക്കുമ്പോഴാണ് വിൽപ്പന കൂടാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കനത്ത മഴയ്ക്കിടയിലും ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നു. കഴിഞ്ഞവർഷം മൺസൂൺ ബമ്പർ ടിക്കറ്റുകൾ 30 ലക്ഷമാണ് അടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകളാണ് ചെലവായത്. അഞ്ചരലക്ഷത്തോളം ടിക്കറ്റുകൾ കഴിഞ്ഞവർഷം ബാക്കിയായതിനാൽ ഇക്കുറി 27 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ.

ഈ വർഷം ജനുവരിയിൽ നറുക്കെടുത്ത ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൽ 52,102 ടിക്കറ്റുകളും സമ്മർ ബമ്പർ ടിക്കറ്റുകളിൽ മൂന്നുലക്ഷത്തോളം ടിക്കറ്റുകളും ബാക്കിയായിരുന്നു. അതേസമയം വിഷു ബമ്പർ ടിക്കറ്റുകൾ 42 ലക്ഷമാണ് അച്ചടിച്ചത്. ഇതും വിറ്റുതീർന്നു. 2022-ൽ വിഷു ബമ്പർ 43.63 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ വർഷത്തെക്കാൾ 1.63 ലക്ഷം ടിക്കറ്റുകൾ അധികം. കഴിഞ്ഞ വർഷം സമ്മർ ബമ്പർ ടിക്കറ്റ് 31.62 ലക്ഷം വിറ്റിരുന്നിടത്ത് ഇക്കുറി 29,97,610 ആയി. ക്രിസ്മസ്-ന്യൂ ഈയർ, സമ്മർ, വിഷു എന്നീ ബമ്പർ ടിക്കറ്റുകളെല്ലാം കഴിഞ്ഞവർഷത്തെക്കൾ കുറവ് വിൽപ്പന നടന്നിടത്താണ് മൺസൂൺ ബമ്പർ വിൽപ്പനയിൽ ഗണ്യമായ വർധനയുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP