Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംബാബ്വേയിൽ നിന്ന് 158 കോടി രൂപ വിലയുള്ള ഹെറോയിൻ കടത്തിയ കേസ്: നാല് പ്രതികൾക്ക് മേൽ കുറ്റം ചുമത്തി

സിംബാബ്വേയിൽ നിന്ന് 158 കോടി രൂപ വിലയുള്ള ഹെറോയിൻ കടത്തിയ കേസ്: നാല് പ്രതികൾക്ക് മേൽ കുറ്റം ചുമത്തി

അഡ്വ. പി.നാഗരാജ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ 158 കോടി രൂപ വില മതിക്കുന്ന 22.6 കിലോ ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത കേസിൽ നാല് പ്രതികൾക്ക് മേൽ കുറ്റം ചുമത്തി. സിംബാബ്വേയിൽ നിന്ന് വിമാന മാർഗ്ഗം സംസ്ഥാനത്തേക്ക് കടത്തിയ കേസിലാണ് നാല് മലയാളികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.

വിചാരണക്കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. 2 ലക്ഷം രൂപ വീതമുള്ള കരാറിൽ ഹെറോയിൻ കടത്തിയ കാര്യർമാരായ സന്തോഷ് ലാൽ , രമേശ് , വിൽപ്പനക്ക് വിലക്കാരെ തേടിയ ഇടനിലക്കാരായ ബിനുക്കുട്ടൻ , എൻ. ഷാജി എന്നീ 1 മുതൽ 4 വരെ പ്രതികൾക്ക് മേലാണ് വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കുറ്റം ചുമത്തിയത്.

കരമന ലോഡ്ജിൽ നിന്നും തൊണ്ടിമുതൽ പിടിച്ചെടുത്തത് റവന്യൂ ഇന്റലിജൻസ് ആയിരുന്നു. ബോംബെ എയർപോർട്ടിൽ നിന്ന് ഡൽഹിയിലെത്തിച്ച് നൽകാൻ 1 ഉം 2 ഉം പ്രതികളായ 2 മലയാളികൾക്ക് 2 ലക്ഷം രൂപ വീതം കടത്തുകൂലി നിശ്ചയിച്ച് നൽകിയ ഹെറോയിൻ അവിടെ എത്തിക്കാതെ മറിച്ചു വിൽക്കാൻ ബോംബെ നിന്നും ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തെത്തിച്ച് കരമന തങ്ങി 3 ഉം 4 ഉം പ്രതികളായ 2 സഹായികൾ മുഖേന വിലക്കാരെ തേടുന്നതിനിടെയാണ് പിടി വീണത്.

ബോംബെ നിന്നും കാര്യർമാർ ഡൽഹിയിൽ പോകാതെ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് കടന്നു കളഞ്ഞതിൽ നിന്നും ചതി മണത്ത ബോംബെ ബോസ് കസ്റ്റംസിന് നൽകിയ ടിപ്പ് ഓഫിൽ കുടുങ്ങിയത് 4 മലയാളികൾ എന്ന പ്രത്യേകത കൂടി കേസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP