Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിയ്യൂർ സെൻട്രൽ ജയിൽ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് സംശയം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച അസി.ജയിലറുടെ തല ചുമരിൽ ഇടിപ്പിച്ച് ആകാശ് തില്ലങ്കേരിയുടെ അക്രമം; അതിസുരക്ഷാ ജയിലിലേക്ക് മാറ്റി

വിയ്യൂർ സെൻട്രൽ ജയിൽ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് സംശയം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച അസി.ജയിലറുടെ തല ചുമരിൽ ഇടിപ്പിച്ച് ആകാശ് തില്ലങ്കേരിയുടെ അക്രമം; അതിസുരക്ഷാ ജയിലിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കാപ്പ ചുമത്തി അടച്ച സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. സെല്ലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോഗസ്ഥനെ മർദിച്ചത്. തുടർന്ന് അസി. ജയിലർ രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് ആകാശിന്റെ ഭീഷണിയുണ്ടായിരുന്നു.

അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ രാഹുൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ തേടി. അക്രമത്തിന് പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് ആകാശിനെ മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ്.മറ്റു കേസുകളിൽ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസിൽ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആകാശ് പ്രതിയായത്. തുടർന്ന് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP