Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രേക്കിട്ടപ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; റോഡിൽ തെറിച്ചുവീണ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബ്രേക്കിട്ടപ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; റോഡിൽ തെറിച്ചുവീണ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് യാത്രികൻ എതിർദിശയിൽ ബസ് വരുന്നതുകണ്ട് ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന കാറിനെയും ഇരുചക്രവാഹനത്തെയും കടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ വലിയ അപകടമുണ്ടായില്ല. യുവാവിന്റെ മുന്നിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന്റെ പിന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP