Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി ഡി സതീശന് എതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതം; എ.ഐ. കാമറ - കെ. ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ശ്രമം; ഓലപ്പാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല

വി ഡി സതീശന് എതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതം; എ.ഐ. കാമറ - കെ. ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ശ്രമം; ഓലപ്പാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം. ഇതു തന്നെയാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത്.

സതീശന് എതിരായ ഈ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തി കൊണ്ട് വരുന്നത് എ.ഐ. കാമറ - കെ. ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.

ഒന്നിൽ പോലും ഒരു നടപടിയും ഉണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപോവില്ല ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP