Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാഞ്ഞാർ കൂവക്കണ്ടത്ത് ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തുകൊലപ്പെടുത്താൻ ശ്രമിച്ച മരവ്യാപാരി പിടിയിൽ; അകത്തായത് കൂവക്കണ്ടം മോടംപ്ലാക്കൽ ബാലകൃഷ്ണൻ

കാഞ്ഞാർ കൂവക്കണ്ടത്ത് ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തുകൊലപ്പെടുത്താൻ ശ്രമിച്ച മരവ്യാപാരി പിടിയിൽ; അകത്തായത് കൂവക്കണ്ടം മോടംപ്ലാക്കൽ ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

തൊടുപുഴ: കാഞ്ഞാർ കൂവക്കണ്ടത്ത് ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ കുത്തുകൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മരവ്യാപാരി പിടിയിൽ. തൊടുപുഴ ബംഗ്ലാംകുന്ന് കോഴവഴിക്കൽ പ്രദീപിനാണ്(ബാബു-55)കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പരിചയക്കാരും മരവ്യാപാരിയുമായ കൂവക്കണ്ടം മോടംപ്ലാക്കൽ ബാലകൃഷ്ണനെയാണ്( കുഞ്ഞ്-50) കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

കുത്തേറ്റ പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്ത്രി ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തെങ്കിലും ശരീരം ഭാഗീഗമായി തളർന്നുപോയിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പിൻകഴുത്തിൽ തുളച്ചുകയറിയ കത്തിയുമായി ഇന്നലെ വാകിട്ടാണ് പ്രദീപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.നില ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ആഴ്ചകൾക്ക് താൻ പ്രദീപിന്റെ ലോറിയിൽ തടി കയറ്റി അയച്ചിരുന്നെന്നും തടി വാങ്ങിയ ആൾ പ്രദീപിന്റെ കൈവശം പണം കൊടുത്തുവിടാമെന്നാണ് അറയിച്ചിരുന്നതെന്നും ഇത് ചോദിച്ചപ്പോൾ പ്രദീപ് അസഭ്യം പറഞ്ഞെന്നും ഇതിന്റെ വാരാഗ്യത്തിൽ താൻ ആക്രമണം നടത്തുകയായിരുന്നെന്നുമാണ് കുഞ്ഞ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP