Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണു; വഴിയേ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണു; വഴിയേ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. ബേക്കർ ജങ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45- നാണ് സംഭവം. കണ്ണട മാറ്റിയെടുക്കാൻ നഗരത്തിലെത്തിയ വീട്ടമ്മയാണ് സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞുവീണ് മരിച്ചത്. വത്സലയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

ബേക്കർ ജങ്ഷനിൽ വൈ.ഡബ്ല്യു.സി.എ.ക്ക് എതിർവശത്ത് റോഡരികിലെ മതിലാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ്, സിമന്റുകട്ടകൾകൊണ്ട് കെട്ടിയ മതിൽ ഇടിഞ്ഞത്. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി എങ്കിലും മരണം സംഭവിച്ചു.

മാതൃഭൂമി ടി.ആർ.എസ്.റോഡ് ഏജന്റ് വി എസ്. രതീഷിന്റെ അമ്മയാണ് വത്സല. ഇവരുടെ തലയ്ക്കും നടുവിനുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കണ്ണട വലുതായതിനാൽ മാറ്റിയെടുക്കാനാണ് വത്സല രാവിലെ പത്തുമണിയോടെ കോട്ടയം ബേക്കർ ജങ്ഷനിലെ കടയിലേക്ക് വന്നത്. മൂന്നുമാസം മുമ്പ് ജില്ലാ ആശുപത്രിയിൽ വലത്തേ കണ്ണിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു.

15 അടിയോളം നീളത്തിലാണ് ഇടിഞ്ഞത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകൾ നീക്കി. കോട്ടയം വെസ്റ്റ്‌പൊലീസും സ്ഥലത്തെത്തിയിരുന്നു. വെസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.

ഭർത്താവ്: പരേതനായ സോമൻ കോട്ടയം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയായിരുന്നു. മറ്റുമക്കൾ: രജനീഷ് (പച്ചക്കറി വ്യാപാരി, കോട്ടയം), രഞ്ജിനി. മരുമക്കൾ: സരിത (കാരാപ്പുഴ). സുമി (മാന്നാനം), അനീഷ് (പുതുപ്പള്ളി). സംസ്‌കാരം ശനിയാഴ്ച മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP