Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രിയിൽ ഹോട്ട്‌സ്‌പോട്ടുകളിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

രാത്രിയിൽ ഹോട്ട്‌സ്‌പോട്ടുകളിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: മയക്കുമരുന്നിന്റെ ഹോട്‌സ്‌പോട്ടുകളിൽ രാത്രി സമയത്ത് പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്ന ഹോട്ട്സ്പോട്ടുകളിൽ രാത്രി സമയങ്ങളിൽ തൃശൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.

കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി. ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി. തൃശൂർ ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസ് വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് എക്സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്റഫും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്.

റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്സ്‌പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തൽ. പ്രതി അവർക്ക് വേണ്ടി കാരിയർ ആയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, കോഴിക്കോട് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർ തൊടിയിൽ സർജാസ് (38) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എം ഡി എം എയുമായി പൊലീസ് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP