Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അസമിൽ ജീവൻ നഷ്ടപ്പെട്ട 1000 ഭടന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്ക; സഹായം വാഗ്ദാനം ചെയ്ത് അസം സർക്കാർ

അസമിൽ ജീവൻ നഷ്ടപ്പെട്ട 1000 ഭടന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്ക; സഹായം വാഗ്ദാനം ചെയ്ത് അസം സർക്കാർ

സ്വന്തം ലേഖകൻ

ഗുവാഹത്തി: രണ്ടാം ലോകയുദ്ധകാലത്ത് അസമിൽ മരിച്ചു വീണ 1000 യഎസ് ഭടന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്ക. ഇതിനായി അമേരിക്ക അസം സർക്കാരിന്റെ സഹായം തേടി. കൊൽക്കത്തയിലെ യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവേക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിൽ കാണാതായ യുഎസ് ഭടന്മാരുടെ അവശിഷ്ടങ്ങൾ തേടി അമേരിക്ക അഞ്ച് ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ജപ്പാനെതിരായ യുദ്ധത്തിൽ ചൈനയെ സഹായിക്കാൻ ഇന്ത്യയിലെ താവളങ്ങളിൽനിന്നു ഹിമാലയത്തിനു മുകളിലൂടെ പറക്കുന്നതിനിടെ കാണാതായ യുഎസ് വിമാനങ്ങളിലെ സൈനികരുടെ അവശേഷിപ്പുകൾക്കായാണ് തിരച്ചിൽ. രണ്ട് വൈമാനികരുടെ അവശിഷ്ടങ്ങൾ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP