Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്കടൽ തീരത്ത് കടലിലിറങ്ങിയ റഷ്യൻ യുവാവിനെ സ്രാവു തിന്നു; ദാരുണ സംഭവം പിതാവും കൂട്ടുകാരിയും നോക്കി നിൽക്കെ: കടുവാസ്രാവ് യുവാവിനെ പിടികൂടിയത് യുവാവും കൂട്ടുകാരിയും കടലിൽ നീന്തുന്നതിനിടെ

ചെങ്കടൽ തീരത്ത് കടലിലിറങ്ങിയ റഷ്യൻ യുവാവിനെ സ്രാവു തിന്നു; ദാരുണ സംഭവം പിതാവും കൂട്ടുകാരിയും നോക്കി നിൽക്കെ: കടുവാസ്രാവ് യുവാവിനെ പിടികൂടിയത് യുവാവും കൂട്ടുകാരിയും കടലിൽ നീന്തുന്നതിനിടെ

സ്വന്തം ലേഖകൻ

കെയ്‌റോ: ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ ഹർഗാദയിൽ കടലിൽ കുളിക്കാനിറങ്ങിയ റഷ്യൻ യുവാവിനെ സ്രാവു തിന്നു. പിതാവും കൂട്ടുകാരിയും നോക്കി നിൽക്കെയാണ് യുവാവിനെ കടുവാസ്രാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്കു മുൻപ് റഷ്യയിൽ നിന്നും ഇവിടേക്കു താമസം മാറിയ വ്‌ലാഡിമിർ പോപോവിനെയാണ് (23) സ്രാവ് കൊന്നുതിന്നത്.

കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു പോപോവും കൂട്ടുകാരിയും. കടലിൽ നീന്തുന്നതിനിടെയാണ് സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തിയത്. കൂട്ടുകാരി നീന്തി രക്ഷപ്പെട്ടു.എന്നാൽ പോംപോവിനെ സ്രാവ് വായിലാക്കുക ആയിരുന്നു. സഞ്ചാരികൾ ചിത്രീകരിച്ച വിഡിയോയിൽ യുവാവ് കരയിൽ നിൽക്കുന്ന പിതാവിനെ നോക്കി പപ്പാ എന്നു നിലവിളിക്കുന്നതും പിതാവ് സഹായത്തിനായി വാവിട്ടുകരയുന്നതും കേൾക്കാം.

സ്രാവിന്റെ പിടിയിൽ നിന്നും യുവാവ് പലവട്ടം നീന്തിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവ് പോപോവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്‌ത്തി. പിന്നാലെ, ബോട്ടിലെത്തിയ മീൻപിടുത്തക്കാർ സ്രാവിനെ പിടികൂടി കൊന്നു. സുരക്ഷിതമായ ഇടം തേടിയെത്തിയ ഗർഭിണിയായ സ്രാവ് ആണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഇവിടെ 2 സ്ത്രീകൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP