Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാനൂരിൽ മതിൽ ഇടിഞ്ഞു വീണു; കുളം നിർമ്മാണ തൊഴിലാളികൾക്ക് പരുക്കറ്റു; ഒരാളുടെ നില ഗുരുതരം

പാനൂരിൽ മതിൽ ഇടിഞ്ഞു വീണു; കുളം നിർമ്മാണ തൊഴിലാളികൾക്ക് പരുക്കറ്റു; ഒരാളുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പാനൂരിൽ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു കുളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു തൊഴിലാളികൾക്ക് പരുക്കേറ്റു. പാനൂർ കാട്ടിമുക്കിലെ ഇരഞ്ഞിക്കുളം നവീകരണ പ്രവൃത്തിക്കിടെയാണ് മതിലിടിഞ്ഞ് വീണു രണ്ട് ഇതരതൊഴിലാളികൾക്ക് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കന്യാകുമാരി സ്വദേശികളായ കൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ കൃഷ്ണന്റെ പരിക്ക് സാരമുള്ളതാണ്. വെള്ളിയാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപാണ് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് കുളം നവീകരണം തുടങ്ങിയത്. മുക്കാൽ ഭാഗത്തോളം മതിൽ കെട്ടികഴിഞ്ഞിരുന്നു.

കുളത്തിന് തൊട്ടരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതിൽ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാൻ ആവശ്യപെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ ഭാഗത്താണ് അപകടം സംഭവിച്ചത്.കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ ഏറെ പണിപ്പെട്ടാണ് ഓടി കൂടിയ പ്രദേശവാസികൾ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

നാല് തൊഴിലാളികളാണ് രാവിലെ മുതൽ ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്.അപകട സമയത്ത് രണ്ട് പേർ ചായ കുടിക്കാൻ പുറത്ത് പോയതായിരുന്നു. അതുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്. കനത്തമഴയെ തുടർന്ന് ബലക്ഷയമുണ്ടായതാണ് മതിൽ ഇടിയാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കെ.പി.മോഹനൻ എം എൽ .എ പരുക്കേറ്റ തൊഴിലാളികളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തൊഴിലാളികളെ സന്ദർശിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പാനൂർ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. വീടുകളുടെ കിണർ ഇടിഞ്ഞു താഴ്ന്നതും തെങ്ങും വൈദ്യുതിതൂണുകൾ ഉൾപ്പെടെയുള്ളവ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. കനത്തമഴയിൽ കടവത്തൂരിലെ എടക്കാട് ഹൗസിൽ മരക്കാട്ട് അബൂബക്കറിന്റെ വീട്ടുകിണർ താഴ്്ന്നിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് നിർമ്മിച്ച കിണറാണ് ഇന്ന് രാവിലെ താഴ്ന്നത്. വീടിന് തന്നെ അപകട ഭീഷണി ഉയർത്തിയതോടെ കിണർ മണ്ണിട്ട് മൂടിയിരിക്കയാണ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ്, സമദ് അറക്കൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP