Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ മർദ്ദിച്ചെന്ന പരാതി; വലിയതുറ പൊലീസിനെതിരെ നിയമപോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ മർദ്ദിച്ചെന്ന പരാതി; വലിയതുറ പൊലീസിനെതിരെ നിയമപോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: തിരുവനന്തപുരത്തെ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് താനുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ തെളിവില്ലെന്ന പൊലിസിന്റെ വിശദീകരണത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് പ്രസിഡന്റ് ഫർസാൻ മജീദ്. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളെ ഇ.പി ജയരാജൻ ആക്രമിച്ചുവെന്നു കാണിച്ചു രണ്ടുതവണ പരാതി നൽകിയിട്ടും പൊലിസ് കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പൊലിസിൽ നിന്നും നീതികിട്ടുമെന്ന് പ്രതീക്ഷയില്ല. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകാൻ എന്തുകൊണ്ടാണ് പൊലിസിന് സാധിക്കാത്തതെന്നും ഫർസീൻ മജീദ് പറഞ്ഞു.

ഇ.പി ജയരാജനെതിരായ പരാതിയിൽ കഴമ്പില്ലെന്നു കാണിച്ചു പൊലിസ് കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു. പരാതിക്കാർക്കു നോട്ടീസും നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്,ആർ.കെ നവീൻകുമാർ എന്നിവർക്കാണ് തിരുവനന്തപുരം വലിയതുറ പൊലിസ് നോട്ടീസ് നൽകിയത്.

2022-ജൂണിലാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ചു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം പ്രതിഷേധമെന്നു പറഞ്ഞു പ്രതികരിച്ചത്. ഇങ്ങനെ സമാധാനപരമായി മുദ്രാവാക്യം വിളിച്ച തങ്ങളെ വിമാനത്തിനുള്ളിൽ നിന്നും എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ പിടിച്ചു തള്ളുകയും വിമാനത്തിന്റെ സീറ്റുകൾക്കിടെയിലേക്ക് വീഴ്‌ത്തുകയും ചെയ്തുവെന്നാണ് പരാതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP