Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി; 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ

അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി; 15-കാരിയെ പീഡിപ്പിച്ചു; 60-കാരന് ജീവപര്യന്തം ശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പോക്സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.

പെൺകുട്ടിയുടെ അമ്മൂമ മരിച്ച ചടങ്ങിനിടെയായിരുന്നു ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് കുന്ദംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് പ്രതി അജിതൻ. ഇതേ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP