Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴ; 'മൂത്രപ്പിഴ' നടപ്പാക്കാൻ തൃശൂർ കോർപ്പറേഷൻ; ശുചിമുറിയില്ലാതെ പിഴ മാത്രമെന്ന് വിമർശനം; മേയറുടെ ഉത്തരവ് പരിഹാസ്യമെന്ന് കോൺഗ്രസ്

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴ; 'മൂത്രപ്പിഴ' നടപ്പാക്കാൻ തൃശൂർ കോർപ്പറേഷൻ; ശുചിമുറിയില്ലാതെ പിഴ മാത്രമെന്ന് വിമർശനം; മേയറുടെ ഉത്തരവ് പരിഹാസ്യമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ 500 രൂപ പിഴ ഈടാക്കും. 2023 സീറോ വേസ്റ്റ് കോർപറേഷൻ ആക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പ്രദേശം വെളിയിട മലമൂത്ര വിസർജന നിരോധിത മേഖലയായി കഴിഞ്ഞ കൗൺസിലിൽ പ്രഖ്യാപിച്ചിരുന്നു.

ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരിൽനിന്ന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 500 രൂപയാണ് പിഴ ഈടാക്കുക. സീറോ വേസ്റ്റ് കോർപറേഷൻ ആക്കുന്ന ഇത്തരം പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. സ്വരാജ് റൗണ്ട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ടോയ്‌ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് പ്രതിപക്ഷ വിമർശനം.

പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. തീരുമാനം സ്വാഗതം ചെയ്യുന്‌പോഴും നഗരത്തിൽ എത്ര മൂത്രപ്പുരകളുണ്ടെന്ന ചോദ്യമുയർത്തുകയാണ് പ്രതിപക്ഷം. ശക്തൻ, വടക്കേ സ്റ്റാന്റ്, കെഎസ്ആർടിസി, കോർപ്പറേശഷൻ പരിസരങ്ങളിൽ മാത്രമാണ് ടൊയ്‌ലറ്റ് സംവിധാനമുള്ളത്.

കോർപറേഷൻ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ 500 രൂപ പിഴ ഈടാക്കുമെന്ന മേയറുടെ ഉത്തരവ് പരിഹാസ്യമെന്ന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ. ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതിന് അനുസരിച്ച ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കുകയും സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വേണം.

ശക്തൻ നഗറിലെയും മത്സ്യ മാർക്കറ്റിലെയും ജയ്ഹിന്ദ് മാർക്കറ്റിലെയും ശൗചാലയങ്ങളിലേക്ക് കടക്കാൻ കഴിയില്ല. വടക്കേ സ്റ്റാൻഡിലും സ്റ്റേഡിയത്തിന് സമീപവുമുള്ള പൊതുശൗചാലയങ്ങൾ അടച്ചിട്ടിട്ട് വർഷങ്ങളായി. യു.ഡി.എഫ് ഭരണകാലത്ത് സ്ഥാപിച്ച ഇ-ടോയ് ലറ്റുകൾ ഏറെ ആശ്വാസകരമായിരുന്നു.

എന്നാൽ, പിന്നീട് പരിപാലനമില്ലാതെ നശിപ്പിച്ചുകളഞ്ഞു. കൈയടി നേടാൻ മാത്രമുള്ള വീമ്പ് പറച്ചിൽ മാത്രമാണ് മേയറുടേത്. കൗൺസിലിലും പുറത്തും ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുകൂടി മേയറെ അറിയിക്കുകയാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP