Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളജ് അദ്ധ്യാപിക ബസിൽ കുഴഞ്ഞു വീണു; മിന്നൽ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

കോളജ് അദ്ധ്യാപിക ബസിൽ കുഴഞ്ഞു വീണു; മിന്നൽ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ബസിൽ കുഴഞ്ഞു വീണ കോളജ് അദ്ധ്യാപികയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും. എറണാകുളം - തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് ഇന്നലെ പിറവം സ്വദേശിനിയായ അദ്ധ്യാപിക കുഴഞ്ഞ് വീണത്. ഇതോടെ ഇവരുടെ ജീവൻ രക്ഷിക്കാൻ ബസ് ആശുപത്രിയിലേക്ക് കുതിക്കുക ആയിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം. ബസ് കോലഞ്ചേരി ചൂണ്ടിയിൽ എത്തിയപ്പോഴാണ് തൊടുപുഴയിലെ കോളജിലേക്കു പോകാൻ അദ്ധ്യാപിക ബസിൽ കയറിയത്. ബസ് ആനിക്കാട് എത്തിയപ്പോഴേക്കും ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇതോടെ കണ്ടക്ടർ ശരത് സോമൻ വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ടി.എസ്. ഇക്‌ബാൽ ബസ് ആശുപത്രിയിലേക്ക് വീ്ട്ടു. ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞു. ഗതാഗതക്കുരുക്ക് മറികടന്ന് ബസ് മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരെല്ലാം പിന്തുണയുമായി ജീവനക്കാർക്കൊപ്പം നിന്നു.

ബസിലുണ്ടായിരുന്ന തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കെ.പി. ലിസി അദ്ധ്യാപികയുടെ ബന്ധുക്കൾ എത്തുംവരെ ആശുപത്രിയിൽ കൂട്ടിരിക്കാൻ തയാറായതോടെ ബസ് ട്രിപ്പ് മുടക്കാതെ തൊടുപുഴയിലേക്കു യാത്ര തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP