Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലശേരിയിൽ പത്തുലക്ഷത്തിന്റെ മയക്കുമരുന്നുമായി പിടിയിലായ കാക്കച്ചി റഫീഖ് റിമാൻഡിൽ; മാഫിയതലവനെ പൊലീസ് പിടികൂടിയത് രഹസ്യവിവരമനുസരിച്ച്

തലശേരിയിൽ പത്തുലക്ഷത്തിന്റെ മയക്കുമരുന്നുമായി പിടിയിലായ കാക്കച്ചി റഫീഖ് റിമാൻഡിൽ; മാഫിയതലവനെ പൊലീസ് പിടികൂടിയത് രഹസ്യവിവരമനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ:തലശേരി നഗരം കേന്ദ്രീകരിച്ചു കഴിഞ്ഞ കുറെക്കാലമായി മയക്കുമരുന്ന് വിൽപന നടത്തിവരുന്ന മുഴപ്പിലങ്ങാട് ഷേഖ് പള്ളിക്കു സമീപം താമസിക്കുന്ന കാക്കച്ചിറഫീഖിനെ പൊലിസ് വലവിരിച്ചു പിടികൂടി. തലശേരി നഗരത്തിൽ വൻ ലഹരി മരുന്ന് ശേഖരവുമായാണ് മൊത്തവിൽപനക്കാരനായ യുവാവ് പിടിയിലായത്. ഇയാളെ വടകര നാർക്കോട്ടിക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. 950 ഗ്രാം ഹാഷിഷ് ഓയിലും 30 ഗ്രാം എം.ഡി.എം.എയും പിടികൂടിയത്.

ബുധനാഴ്‌ച്ച രാത്രി പതിനൊന്നുമണിയോടെ തലശേരി എൻ.സി.സി റോഡിലെ ഒരുവ്യാപാരസമുച്ചയത്തിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് മാരക മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശി റഫീഖിനെ (36) പൊലിസ് അറസ്റ്റു ചെയ്തത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക 10ലക്ഷം രൂപയിലേറെ വില വരും. തലശേരി നഗരം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തിവരികയാണ് കാക്കച്ചി റഫീഖെന്ന് പൊലിസ് പറഞ്ഞു.

നേരത്തെ ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയ കേസുകളിൽ അറസ്റ്റിലായിരുന്നു. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം വിൽപന തുടരുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തലശേരി സ്വദേശിയായ ഇയാൾ ഏറെക്കാലമായി പുതിയ വീടുവെച്ചു മുഴപ്പിലങ്ങാട്് താമസം. തലശേരി നഗരത്തിൽ മയക്കുമരുന്ന് വിൽപനയ്ക്കു നേതൃത്വം നൽകുന്നയാളാണ്റഫീഖെന്ന് പൊലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും അതീവരഹസ്യമായിട്ടാണ് ഇയാൾ വിൽപന നടത്തിയതെന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്‌പി അരുൺ കെ.പവിത്രൻ , ഇൻസ്പെക്ടർ എം. അനിൽ, എസ്‌ഐ സജീഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് ശേഖരം പിടികൂടയത്. അടുത്ത കാലത്ത് കണ്ണൂർ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്ന് പൊലിസ് പറഞ്ഞു. എ.എസ്‌പിയുടെ സ്‌ക്വാഡിലെയും ലഹരി വിരുദ്ധ സ്‌ക്വാഡിലെയും അംഗങ്ങളായ റാഫി അഹമ്മദ്, മഹിജൻ, ശ്രീജേഷ്, സുജേഷ്, മിഥുൻ, ഹിരൺ എന്നീ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP