Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ; കഞ്ചാവ് മംഗലാപുരത്ത് നിന്ന് എത്തിച്ചിരുന്നത് മീൻ വണ്ടിയിൽ

കൊച്ചിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ; കഞ്ചാവ് മംഗലാപുരത്ത് നിന്ന് എത്തിച്ചിരുന്നത് മീൻ വണ്ടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം ക്രാഷ് റോഡിൽ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പിടിയിലായി. കാസർഗോഡ്, മറുക് മൂല സ്വദേശി അജ്മൽ(20), കർണാടക, മംഗലാപുരം, ജാൽസൂൾ, സ്വദേശി തൗഫീൽ മൻസിൽ, ഇർഷാദ്(28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 24 കിലോ കഞ്ചാവും, 146500 രൂപയും പൊലീസ് പിടികൂടി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം തൃക്കാക്കര എസ്.എച്ച്.ഒ ആർ ഷാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം ക്രാഷ് റോഡിൽ വാടകയ്ക്ക് താമസിച്ച് മംഗലാപുരത്തു നിന്ന് മീൻ വണ്ടിയിൽ വലിയ തോതിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന് ചെറുകിട കച്ചവടകാർക്ക് വിൽപ്പന നടത്തി വരുകയായിരുന്നു ഇരുവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP