Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിന്നക്കനാലിൽ ആന പ്ലാസ്റ്റിക് തിന്നുന്നതിന്റെ ദൃശ്യങ്ങൾ കണ്ടു; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി; നടപടിക്ക് നിർദ്ദേശം

ചിന്നക്കനാലിൽ ആന പ്ലാസ്റ്റിക് തിന്നുന്നതിന്റെ ദൃശ്യങ്ങൾ കണ്ടു; വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി; നടപടിക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ആന പ്ലാസ്റ്റിക് തിന്നുന്നതിന്റെ ദൃശ്യങ്ങൾ കണ്ട ഹൈക്കോടതി നടപടിക്ക് നിർദ്ദേശം നൽകി. 24 മണിക്കൂറിനകം നടപടി വേണമെന്ന് കോടതി നിർദേശിച്ചു. പ്ലാസ്റ്റിക് ഉടൻ നീക്കാനും കോടതി ഉത്തരവിട്ടു. ചിന്നക്കനാൽ പഞ്ചായത്തിലെ വേസ്റ്റ് കുഴി എന്നറിയപ്പെടുന്ന ഭാഗത്ത് പ്ലാസ്റ്റിക് തിന്നുന്ന കുട്ടിയാനയുടെയും പിടിയാനയുടെയും ദൃശ്യങ്ങൾ തിങ്കളാഴ്ചയാണു പുറത്തുവന്നത്.

ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യവും തള്ളുന്ന സ്ഥലത്തുനിന്നാണ് ആനകൾ പ്ലാസ്റ്റിക് തിന്നത്. പച്ചക്കറികൾക്കൊപ്പമാണ് ആനകൾ പ്ലാസ്റ്റിക്കും ഭക്ഷിച്ചത്. ആനകളുടെ ആവാസ മേഖലയിലാണ് പഞ്ചായത്തിന്റെ മാലിന്യം തള്ളലെന്ന് ആക്ഷേപമുണ്ട്. രാത്രിയും പകലും കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന വഴിയാണിത്. നേരത്തേ ഇവിടെ തള്ളിയ മാലിന്യം പഞ്ചായത്ത് മണ്ണിട്ടുമൂടിയിരുന്നു. മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കത്ത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP