Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടോയിൽ എം.ഡി.എം.എ വിൽപന; രാസലഹരി ഡാഷ്‌ബോർഡിൽ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ എം.ഡി.എം.എ വിൽപന; രാസലഹരി ഡാഷ്‌ബോർഡിൽ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങമനാട്: ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) 1.910 മില്ലി ഗ്രാം എം.ഡി.എം.എയുമായി നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

ചെറിയ ഡപ്പികളിലും സിപ്പ് ലോക്ക് കവറുകളിലുമായി ഓട്ടോയിലെ ഡാഷ്‌ബോർഡിലാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതത്രെ. ഓട്ടോയിൽ നിന്ന് ലഹരിപദാർഥവും രാസലഹരി തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പൊലീസ് കണ്ടെടുത്തു.

പൊലീസ് പട്രോളിങ്ങിനിടെ കപ്രശ്ശേരിയിൽ വച്ചാണ് സംശയം തോന്നിയ പൊലീസ് സംഘം അഖിലിനെ ഓട്ടോ തടഞ്ഞ് നിർത്തി പരിശോധിച്ചത്. പൊലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വിൽപനക്കായാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഇയാൾ എത്രനാളായി ലഹരിപദാർഥങ്ങൾ വിൽപന നടത്തിവരുന്നത് സംബന്ധിച്ച് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP