Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ അർജുൻ നിവാസിൽ ബിജു(60)വിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ്‌ചെയ്തത്.

വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന അദ്ധ്യാപകനാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ ആറിനാണ് സംഭവം നടന്നത്.

വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും അവർ മാന്നാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP