Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു; മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിങ് നടന്നതായി പരാതി

പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു; മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിങ് നടന്നതായി പരാതി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റെന്ന് പരാതി. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്ങൾ റാഗിങിന് ഇരയായെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളജിലെ പ്ലസ് ടു വിദ്യാർത്ഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവർക്കാണ് മർദനമേറ്റത്. ഇന്റർവെൽ സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.

മുടി കളർ ചെയ്ത് വന്നതും ഷൂ ധരിച്ച് എത്തിയതും നേരത്തെ സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി തർക്കവും ഉണ്ടായിരുന്നു. ഇതിലെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP