Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യന്നൂർ കോളേജിലെ അദ്ധ്യാപികയുടെ കാർ കത്തിച്ചതിലും വിദ്യയ്ക്ക് പങ്ക്; വ്യാജ രേഖ ചമച്ച കേസിലെ പ്രതിക്കെതിരെ ആരോപണവുമായി മാർട്ടിൻ ജോർജ്

പയ്യന്നൂർ കോളേജിലെ അദ്ധ്യാപികയുടെ കാർ കത്തിച്ചതിലും വിദ്യയ്ക്ക് പങ്ക്; വ്യാജ രേഖ ചമച്ച കേസിലെ പ്രതിക്കെതിരെ ആരോപണവുമായി മാർട്ടിൻ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂർ കോളേജിലെ അദ്ധ്യാപികയുടെ കാർ കത്തിച്ച സംഭവത്തിൽ വ്യാജ രേഖ ചമച്ച കേസിലെ പ്രതിയായ വിദ്യയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു. കണ്ണൂർ ഡി.സി.സി.സി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യ പയ്യന്നൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ പത്തു മാർക്കിന്റെ ഇന്റേണൽ വാചാപരീക്ഷയിൽ എട്ടു മാർക്ക് മാത്രമേ നൽകിയുള്ളു. ഈ വിഷയത്തിൽ വിദ്യ ഉൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർ അദ്ധ്യാപികയെ സ്റ്റാഫ് റൂമിൽ കയറി ഭീഷണിപ്പെടുത്തി. പത്തുമാർക്കും തന്നില്ലെങ്കിൽ കാണിച്ചു തരാമെന്നായിരുന്നു ഇവരുടെ ഭീഷണി.

എന്നാൽ മലയാളം അദ്ധ്യാപികയായ പ്രജിത ഈ ഭീഷണിക്ക് വഴങ്ങിയില്ല. അർഹതപ്പെട്ട പരമാവധി മാർക്കു തന്നുവെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിൽ ഉറച്ചു നിന്നതിനെ തുടർന്നാണ് 2016 മെയ്24ന് മലയാളം അദ്ധ്യാപികയായ പ്രജിതയുടെ തായിനേരി യിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ കാർ തീവെച്ചു നശിപ്പിച്ചത്. ഈ വിഷയത്തിൽ നേരത്തെ കാറിന്റെ ചില്ലുകൾ ഇവർ അടിച്ചുതകർത്തിരുന്നു. അതു പോരെന്ന് തോന്നിയപ്പോഴാണ് തീയിട്ടത്.

ഇതിനോടൊപ്പം പയ്യന്നൂർ കോളേജിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയിലെ അംഗമായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ കാറിന്റെ ചില്ലും അടിച്ചു തകർത്തിരുന്നു. വിദ്യയ്ക്കു വേണ്ടിയാണ് എസ്.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് അനുഭാവികളായ അദ്ധ്യാപകരുടെ കാർ തകർത്തത്. ഈ സംഭവത്തിൽ പൊലിസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ പൊലിസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഒരു വർഷം പിന്നിട്ടപ്പോൾ പയ്യന്നൂർ പൊലീസ് കേസ് എഴുതി തള്ളുകയായിരുന്നു.

പയ്യന്നൂർ പോലെയുള്ള ഒരു സ്ഥലത്ത് സി. സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ പിടികൂടാവുന്നതേയുള്ളു. പയ്യന്നൂർ എം എൽ.എയുമായി അടുപ്പമുള്ള ഗുണ്ടകളാണ് കോൺഗ്രസ് അനുഭാവികളായ അദ്ധ്യാപകരുടെ വാഹനം നശിപ്പിച്ചത്. അതുകൊണ്ടാണ് അവരെ പിടികൂടാൻ പൊലിസ് ഭയക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു. സംഭവത്തിനു ശേഷം അന്നത്തെ അന്നത്തെ കെ.പി സി സി അധ്യക്ഷൻ വി എം സുധീരൻ ഉൾപ്പെടെയുള്ളവർ പയ്യന്നൂരിലെത്തി നശിപ്പിക്കപ്പെട്ട വാഹനങ്ങൾ സന്ദർശിച്ച ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ വന്നതാണ്. അന്ന് മലയാളം വിദ്യാർത്ഥിനിയായ വിദ്യ പയ്യന്നൂർ കോളേജിലെ യുനിവേഴ്സിറ്റി യുനിയൻ പ്രതിനിധിയും എസ്.എഫ്.ഐ ഭാരവാഹിയുമായിരുന്നു. മഹാരാജാസ് കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും ഇവർ ഭാരവാഹിയായിരുന്നു.

പയ്യന്നൂർ കോളേജിൽ നിന്നുള്ള പ്രവർത്തന ശൈലിയാണ് എറണാകുളം മഹാരാജാസ് കോളേജിലും ഇവർ പുറത്തെടുത്തത്. അവിടെയും വിദ്യ എസ്. എഫ്. ഐ ഭാരവാഹിയായിരുന്നുവെന്നു മാർട്ടിൻ ആരോപിച്ചു. ഒരു കേസിൽ കുടുങ്ങിയപ്പോൾ അവർ എസ്.എഫ്.ഐ ഭാരവാഹിയല്ലെന്ന് പറയുന്ന ഇ.പി ജയരാജന്റെ വാദം പരിഹാസ്യമാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.വിദ്യയുടെ കുടുംബം മുഴുവൻ സി.പി. എമ്മാണ്. അവരുടെ മാതാവ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി. എം സ്ഥാനാർത്ഥിയായി കാസർകോട് ജില്ലയിലെ ഒരു പഞ്ചായത്തിൽ മത്സരിച്ചിട്ടുണ്ട്.കേസിൽപ്രതിയായപ്പോൾ വിദ്യയെ തള്ളിപറയുന്ന ഇ.പി ജയരാജന്റെ പ്രവൃത്തി ധാർമികതയ്ക്കു നിരക്കാത്തതാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.

വാർത്താ സമ്മേളനത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസും പങ്കെടുത്തു. ഗസ്റ്റ് ലക്ചറാകാൻ എർണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ എസ് എഫ് ഐ നേതാവായ വിദ്യ ഒളിവിൽ പോയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും കെ എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസും രംഗത്തുവന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP