Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിത്തെറിച്ചു; ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു; ഒഴിവായത് വൻ ദുരന്തം

അട്ടപ്പാടിയിൽ ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിത്തെറിച്ചു; ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു; ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം ഊരിത്തെറിച്ച് അപകടം. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു. വൻ ദുരന്തമാണ് ഒഴിവായത്. അട്ടപ്പാടിക്കു സമീപമാണ് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചത്. മണ്ണാർക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.

അപകട സമയത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP