Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിമാന ചിത്രങ്ങളും വ്യത്യസ്തമാർന്ന കളി ഉപകരണങ്ങളുമെല്ലാം കുട്ടികൾക്കും മാതാപിതാക്കൾക്കും പുത്തൻ അനുഭവം; കുട്ടികൾക്ക് പ്രിയമേറുന്ന ചിത്രക്കൂടാരം; മികവിന്റെ മാതൃകയായി പുത്തൻതോട് ഗവ ഹയർസെക്കന്ററി സ്‌ക്കൂൾ

ത്രിമാന ചിത്രങ്ങളും വ്യത്യസ്തമാർന്ന കളി ഉപകരണങ്ങളുമെല്ലാം കുട്ടികൾക്കും മാതാപിതാക്കൾക്കും പുത്തൻ അനുഭവം; കുട്ടികൾക്ക് പ്രിയമേറുന്ന ചിത്രക്കൂടാരം; മികവിന്റെ മാതൃകയായി പുത്തൻതോട് ഗവ ഹയർസെക്കന്ററി സ്‌ക്കൂൾ

സ്വന്തം ലേഖകൻ

കൊച്ചി: പ്രീപ്രൈമറി കുട്ടികൾക്ക് പ്രിയമേറുന്ന ചിത്രക്കൂടാരമൊരുക്കി മികവിന്റെ മാതൃകയായി ചെല്ലാനം പുത്തൻതോട് ഗവ. ഹയർസെക്കന്ററി സ്‌ക്കൂൾ. ചിത്രക്കൂടാരത്തിനുള്ളിൽ ഒരുക്കിയ ത്രിമാന ചിത്രങ്ങളും വ്യത്യസ്തമാർന്ന കളി ഉപകരണങ്ങളുമെല്ലാം കുട്ടികൾക്കും മാതാപിതാക്കൾക്കും പുത്തൻ അനുഭവമായി മാറുകയാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് പുത്തൻതോട് ഗവ. ഹയർസെക്കന്ററി സ്‌ക്കൂൾ ചിത്രക്കൂടാരം ഒരുക്കിയത്. രണ്ട് മാസം കൊണ്ട് നിർമ്മിച്ച ഈ കൂടാരത്തിൽ കുട്ടികൾക്ക് ആസ്വദിച്ച് പഠിക്കാൻ സഹായിക്കുന്ന വരയിടം, ഭാഷായിടം, ഗണിതയിടം, ഇ-ഇടം തുടങ്ങിയ 13 ഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

പ്രീ പ്രൈമറിയിൽ നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌ക്കൂളിൽ നാല് ക്ലാസ്മുറികളാണ് ചിത്രക്കൂടാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ശിശുസൗഹൃദ ഫർണ്ണീച്ചറുകളും, പ്രത്യേക മാതൃകയിൽ തയ്യാറാക്കിയ ഷെൽഫുകളും, വേദികളും, സിലബസുമായി ബന്ധപ്പെട്ട ചുവരുകളിലെ വർണ്ണശഭളമാർന്ന ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്മുറികളിൽ നിന്നും ചിത്രക്കൂടാരത്തെ വ്യത്യസ്തമാക്കുന്നു.

ഗുഹ മാതൃകയിൽ തയ്യാറാക്കിയ സെൻസറിങ് ഏരിയയും ഏറുമാടവും കഴിവുകൾ അവതരിപ്പിക്കാനുള്ള കളിയരങ്ങും കുട്ടികളുടെ വിവിധ വികാസ മേഖലകളെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നതാണ്. കളി ഉപകരണങ്ങളാൽ നിറഞ്ഞ സ്‌ക്കൂൾ നടുമുറ്റം വിനോദപാർക്കിനെ വിസ്മരിപ്പിക്കുന്ന തരത്തിലാണ് പണിതുയർത്തിയിട്ടുള്ളത്.

കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശുവികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ -സ്‌കൂൾ വിദ്യാഭ്യാസ രീതിയാണ് വർണ്ണ കൂടാരം പദ്ധതിയിലൂടെ കേരളത്തിൽ നിലവിൽ നടപ്പിലാക്കി വരുന്നത്. തെരഞ്ഞടുക്കപ്പെടുന്ന സ്‌ക്കൂളുകളിലെ അധ്യാകർക്കും പി.ടി.എ അംഗങ്ങൾക്കും പ്രത്യേക പരിശീലനം നൽകിയ ശേഷം തയ്യാറാക്കുന്ന പ്രോജക്ട് പ്രകാരമാണ് പൊതു വിദ്യാലയങ്ങളിൽ വർണ്ണ കൂടാരങ്ങൾ ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP