Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

വയനാട് തിരുനെല്ലിയിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

വയനാട് തിരുനെല്ലിയിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട് തിരുനെല്ലിയിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തിരുനെല്ലി ചേലൂർ മണ്ണൂണ്ടി കോളനിയിലാണ് പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റത്. മണ്ണുണ്ടി കോളനിയിലെ മാധവനെയും രവിയേയുമാണ് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പുലി ആക്രമിച്ചത്. ഈ പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

ആടിനെ അഴിക്കാനായി പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായതെന്ന് രവി പറഞ്ഞു. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പുലിയാണ് ഇരുവരെയും ആക്രമിച്ചത്. പരിക്കേറ്റ അവശനിലയിലായ ജനവാസമേഖലയിലേക്ക് കടക്കുകയും അവശനായി കിടക്കുകയുമായിരുന്നു. ഈ പുലിയുടെ മുന്നിലാണ് രവിയും മാധവനും അകപ്പെട്ടത്.

പുലിയുടെ ആക്രമണത്തിൽ ഇരുവർക്കും ദേഹമാസകലം പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രവിയെയും മാധവനെയും പിന്നീട് മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ട്.

പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്ത് പിന്നീട് തിരച്ചിൽ നടത്തിയപ്പോൾ അതിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കറ്റ് പറ്റിയിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP