Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കി; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി അന്വേഷണ സംഘം

കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കി; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊടുവള്ളി: കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി ഒളിവിൽ കഴിയവെ പൊലീസ് പിടികൂടി. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീറി(26)നെയാണു പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ ലോഡ്ജിൽനിന്നു കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതായാണു പരാതി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോയ പ്രതിയെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണ സംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.

കൊടുവള്ളി ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോൽ, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP