Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാൻ; കാട്ടുകൊമ്പൻ തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാൻ; കാട്ടുകൊമ്പൻ തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്. വനത്തിൽ അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടത്. കാട്ടാന ആരോഗ്യവാനാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്. മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിവ്‌നാട് സർക്കാർ മയക്കുവെടി വെച്ച് പിടികൂടിയത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.

തുമ്പിക്കൈയ്ക്ക് അടക്കം പരിക്കേറ്റതിനാൽ, ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.

തിങ്കൾ പുലർച്ചെ കമ്പം വനമേഖലയിലെ ഷൺമുഖനദി അണക്കെട്ടിലെ ചിന്ന ഒവളപുരം ഭാഗത്തുനിന്നാണ് ആനയെ പിടിച്ചത്. രാവിലെ ഏഴോടെ കമ്പത്തുനിന്ന് ആനയുമായി പുറപ്പെട്ട തമിഴ്‌നാടിന്റെ ആംബുലൻസ് വൈകിട്ട് ആറോടെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെത്തി. മണിമുത്താർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് ആനയെ മാഞ്ചോല, നാലുംകുക്ക് വഴി അപ്പർ കോതയാർ അണക്കെട്ടിലെ കൊടുംവനപ്രദേശമായ മുതുകുഴി വയലിലേക്ക് എത്തിച്ചു.

ആനയ്ക്ക് രണ്ടുദിവസത്തെ ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മതിയായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ചൊവ്വാഴ്ച പുലർച്ചെ പ്രഥമ ശുശ്രൂഷ നൽകി വനത്തിൽ വിട്ടു. ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP