Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എസ്എഫ്ഐ തലപ്പത്ത് പ്രതിഷ്ഠിച്ചത് 40 ക്രിമിനൽ കേസുകളിലെ പ്രതിയെ; എംവി ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുന്നു'; മാർക്ക് ലിസ്റ്റ്, നിയമന വിവാദങ്ങളിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുധാകരൻ

'എസ്എഫ്ഐ തലപ്പത്ത് പ്രതിഷ്ഠിച്ചത് 40 ക്രിമിനൽ കേസുകളിലെ പ്രതിയെ; എംവി ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുന്നു'; മാർക്ക് ലിസ്റ്റ്, നിയമന വിവാദങ്ങളിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 40 ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ആർഷോ മഹാരാജാസ് കോളജിൽ പിജി പരീക്ഷ എഴുതാതെ പാസായപ്പോൾ സുഹൃത്തും കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയുമായ കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചർ നിയമനം നേടിയത്. ആർഷോയുടെ സഹായത്തോടെയാണ് ഈ സർട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

കാലടി സർവകലാശാലിയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്. വിദ്യയ്ക്കെതിരേ പൊലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആർഷോയുടെ മുമ്പിൽ പിണറായിയുടെ പൊലീസുകാർ മുട്ടിടിച്ചു നില്കുന്നു. കോടതിയുടെ മേൽനോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാൽ മാത്രമേ മഹാരാജാസ് കോളജിൽ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാർത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനിൽ കേസുകളിൽ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയുമാണ്. കേരളത്തിലെ കാമ്പസുകളെ സംഘർഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവർക്കെതിരേ നടപടിയെടുക്കാൻ കേരള പൊലീസ് വിറയ്ക്കും.

സർവകലാശാലകളിലെ നിയമനങ്ങൾ എഎസ്എഫ്ഐ നേതാക്കൾ അവരുടെ ഭാര്യമാർക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. സ്പീക്കർ എഎൻ ഷംസീറിന്റെ ഭാര്യയെ കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ അസി പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു. മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സർവകലാശാലയിലും മുൻഎംപി പികെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവകലാശാലയിലും മന്ത്രി എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവകലാശാലയിലും നിയമനം കിട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോ പ്രഫസറായി നിയമിക്കാൻ റാങ്ക് ലിസ്റ്റിൽ ഒന്നാംസ്ഥാനം നല്കി. ഈ തെറ്റുകൾക്കെല്ലാം സിപിഎം കൂട്ടുനില്ക്കുകയും സംരക്ഷണം നല്കുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കൾ പിന്തുടരുന്നതെന്നും പാർട്ടി സെക്രട്ടറി ഓർക്കുന്നതു നല്ലതാണെന്നു സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP