Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്ചകൾക്ക് മുമ്പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തിൽ മകന്റെ വിയോഗം; ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആഴ്ചകൾക്ക് മുമ്പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തിൽ മകന്റെ വിയോഗം; ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽസന്റെ മകൻ ആനന്ദ് വിൽസൺ (25) ആണ് മരിച്ചത്. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ കുന്ദമംഗലം ടൗണിൽവച്ചായിരുന്നു അപകടം. ആംബുലൻസിന്റെ പിറകിലായി സഞ്ചരിക്കുകയായിരുന്നു ബൈക്ക് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ ആനന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഴ്ചകൾക്ക് മുമ്പാണ് ആനന്ദ് വിത്സന്റെ പിതാവ് മരിച്ചത്.ഇതിന് പിന്നാലെയാണ് മകന്റെയും വിയോഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP