Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി; കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി; കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പാനൂരിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ വീട്ടുമുറ്റത്ത് വെച്ചുതെരുവുനായ കടിച്ചു കീറി. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ ഒന്നരവയസുകാരനെയും കൊണ്ടു ബന്ധുക്കൾ ചാല മിംമ്സ് ആശുപത്രിയിൽ ചികിതസ തേടിയത്.

കുനിയിൽ നസീർ - മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് ചൊവ്വാഴ്‌ച്ച രാവിലെ തെരുവുനായ അക്രമിച്ചത്. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്. കുട്ടി ചാല മിംമ്സ് ആശുപത്രയിിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു പ്രദേശവാസികൾ പറഞ്ഞു. സ്‌കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഭീതിയിലാണ്. റോഡരികിൽ ഇറച്ചി മാലിന്യങ്ങൾ പെരുകുന്നതും നായകൾ പെറ്റുപെരുകുന്നത് തടയാനുള്ള എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പിലാക്കാത്തതുമാണ് തെരുവുനായകൾ വർധിക്കാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP