Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: കോഴിക്കോട്- കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറിയ യുവാവ് തലശേരി റെയിൽവെ സ്റ്റേഷൻ വിട്ടപ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ കണ്ണൂർ റെയിൽവെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടർന്നു ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഉറങ്ങുകയായിരുന്ന യുവതിക്ക് മുൻപിലാണ് നഗ്നതാ  പ്രദർശനം നടത്തിയത്. യുവതി ഞെട്ടിയുണർന്ന് ബഹളം വെച്ചപ്പോൾ യുവാവ് അടുത്ത സ്റ്റേഷനിലിറങ്ങി ഓടുകയായിരുന്നു. ഇതേ തുടർന്നാണ് യുവതി കണ്ണൂർ റെയിൽവെ പൊലിസിൽ പരാതി നൽകിയത്. തിങ്കളാഴ്‌ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം.

യുവതി വടകരയിൽ നിന്നാണ് ലേഡീസ് കോച്ചിൽ കയറിയത്. കണ്ണൂരിലായിരുന്നു ഇറങ്ങേണ്ടത്. വടകരയിൽ നിന്ന് കയറുമ്പോൾ കുറച്ചു സ്ത്രീകൾ കോച്ചിലുണ്ടായിരുന്നു. ഇതിനിടെയിൽ യുവതി ഉറങ്ങിപോയപ്പോഴാണ് സംഭവം. ട്രെയിൻ തലശേരി വിട്ടപ്പോൾ ഉണർന്നുും മുൻപിൽ അപ്പോൾ പാന്റ്സും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടിട്ടും ഇയാൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. പിന്നീട് യുവതിക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ബഹളം വെച്ചപ്പോൾ അയാൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങി ഓടിയെന്നും പരാതിയിൽ പറയുന്നു. ട്രെയിൻ അഞ്ചുമണിക്ക് കണ്ണൂരിലെത്തിയപ്പോൾ യുവതി റെയിൽവെ പൊലിസിന് പരാതി നൽകുകയായിരുന്നു. ഒരാഴ്‌ച്ച മുൻപ് ചെറുപുഴ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ കയറി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കനായ ടിപ്പർലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ബോഗിക്ക് പശ്ചിമ ബംഗാൾ സ്വദേശി തീവെച്ചതിനെ തുടർന്ന് ട്രെയിനുകളിൽ ആർ.പി. എഫ് പരിശോധന നടത്തിവരുന്നതിനിടെയാണ് ലേഡീസ് കംപാർട്ട്മെന്റിൽ കയറി യുവാവിന്റെ നഗ്നതാ പ്രദർശനം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP