Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്‌ത്തി; കൂറ്റൻ വളർത്തു നായയെ പുറത്തിറക്കി ഭയപ്പെടുത്തി; കാക്കനാട് സ്വദേശി അറസ്റ്റിൽ

മദ്യലഹരിയിൽ റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്‌ത്തി; കൂറ്റൻ വളർത്തു നായയെ പുറത്തിറക്കി ഭയപ്പെടുത്തി; കാക്കനാട് സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലാരിവട്ടം: കൊച്ചിയിൽ മദ്യലഹരിയിൽ വഴിയാത്രക്കാരോട് പരാക്രമം നടത്തിയ കാക്കനാട് സ്വദേശി അറസ്റ്റിൽ. കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്‌ത്തുകയും നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത കാക്കനാട് സ്വദേശി ആഷിക് തോമസാണ് അറസ്റ്റിലായത്. പാലാരിവട്ടത്ത് ഞായറാഴ്‌ച്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നു.

ആഡംബര കാറിന് അടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ കൂറ്റൻ വളർത്തു നായയെ പുറത്തിറക്കിയാണ് ആഷിക് ഭയപെടുത്തിയത്. ഇതോടെ ബൈക്കുകാരൻ ഭയന്ന് പിൻവാങ്ങി കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിർത്തി.

ഇതോടെ പിന്നാലെയെത്തിയ ആഷിക് ബൈക്ക് യാത്രികനെ ആഡംബര കാറിച്ച് വീഴ്‌ത്തുകയായിരുന്നു. ബഹളത്തെതുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ആഷിക് തോമസിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. തുടർന്ന് പാലാരിവട്ടം പൊലീസ് ആഷിക് തോമസിനെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP