Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാറുകാരൻ കിണറ്റിൽ വീണ് മരിച്ചത് പെൺസുഹൃത്തിനെ കാണാൻ പോയി മടങ്ങുമ്പോൾ; മരണം സംഭവിച്ചത് പെൺകുട്ടിയുടെ അമ്മ കണ്ടെന്് മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

പതിനാറുകാരൻ കിണറ്റിൽ വീണ് മരിച്ചത് പെൺസുഹൃത്തിനെ കാണാൻ പോയി മടങ്ങുമ്പോൾ; മരണം സംഭവിച്ചത് പെൺകുട്ടിയുടെ അമ്മ കണ്ടെന്് മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

പത്തനംതിട്ട: റാന്നി പുതുശ്ശേരി മനയിൽ പതിനാറുകാരൻ കിണറ്റിൽ വീണ് മരിച്ചത് പെൺസുഹൃത്തിനെ കാണാൻ പോയി മടങ്ങുമ്പോൾ. പെൺകുട്ടിയുടെ വീട്ടിലെത്തി ജനലിൽ മുട്ടിവിളിച്ചപ്പോൾ ഒച്ചകേട്ട പെൺകുട്ടിയുടെ മാതാവാണ് പുറത്തേക്ക് ഇറങ്ങിവന്നത്. ഇവർ കണ്ടെന്ന് മനസ്സിലാക്കിയതോടെ ആൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ അയൽപക്കത്തെ ആൾ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കുട്ടി വീഴുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. റാന്നി അങ്ങാടി അലങ്കാരത്തിൽ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. റാന്നിയിലെ സ്‌കൂളിൽ പത്താംക്ലാസിൽ ഒപ്പംപഠിച്ചിരുന്ന വിദ്യാർത്ഥിനിയെ കാണാനാണ് രാത്രി സ്‌കൂട്ടറുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. പെൺകുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

വീടിനോട് ചേർന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടർവെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ജനലിൽ മുട്ടിവിളിച്ചപ്പോൾ പെൺകുട്ടിയുടെ മാതാവാണ് പുറത്തേക്കുവന്നത്. ഇവരർ തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ുഹൃത്തിനെ കാണാൻ പോയിരിക്കാമെന്ന് ഇരട്ട സഹോദരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കളുടെ അന്വേഷണം പുതുശ്ശേരി മനയിലെത്തിയത്.

പെൺകുട്ടിയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്തുതന്നെ ആഷിക്ക് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്ന് സ്‌കൂട്ടർ കണ്ടെത്തിയതോടെ പരിസരമാകെ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആഷിക്കിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP