Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിപ്പൂർ സംഘർഷം: ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്തതിൽ അന്വേഷണം വേണമെന്ന് തോമസ് ചാഴിക്കാടൻ

മണിപ്പൂർ സംഘർഷം: ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്തതിൽ അന്വേഷണം വേണമെന്ന് തോമസ് ചാഴിക്കാടൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ക്രൈസ്തവ ആരാധനാലയങ്ങൾ വ്യാപകമായി തകർക്കപെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോൺഗ്രസ്-എം എംപി തോമസ് ചാഴിക്കാടൻ. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂർ ഡിസ്ട്രിക് ക്രിസ്റ്റ്യൻസ് ഗുഡ്വിൽ കൗൺസിലിന്റെ റിപ്പോർട്ടിൽ മെയ് പത്ത് വരെയുള്ള കണക്കുകൾ അനുസരിച്ച് 121 ക്രിസ്ത്യൻ പള്ളികളാണ് തകർക്കപെട്ടത്.

അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഏർപെടുത്താതിരുന്ന മണിപ്പൂർ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെയും സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് തോമസ് ചാഴിക്കാടൻ കത്തിൽ ആവശ്യപെട്ടു. ക്രിസ്റ്റിയൻ ഗുഡ്വിൽ കൗൺസിലിന്റെ റിപ്പോർട്ടും കത്തിൽ ചേർത്തിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇഖ്ബാൽ സിങ് ലാൽപുരയ്ക്കും മണിപ്പൂർ വിഷയത്തിൽ അന്വേഷണം ആവശ്യപെട്ട് തോമസ് ചാഴിക്കാടൻ കത്ത് നൽകിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP