Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്‌നം മാത്രമാകുമെന്ന് പലരും വിചാരിച്ച പദ്ധതി സർക്കാർ നടപ്പാക്കി; കെ ഫോൺ ജനകീയ ബദൽ; അതിവേഗ ഇന്റർനെറ്റ് എല്ലാവീടുകളിലും എത്തിക്കുമെന്ന് മുഖ്യമന്ത്രി

സ്വപ്‌നം മാത്രമാകുമെന്ന് പലരും വിചാരിച്ച പദ്ധതി സർക്കാർ നടപ്പാക്കി; കെ ഫോൺ ജനകീയ ബദൽ; അതിവേഗ ഇന്റർനെറ്റ് എല്ലാവീടുകളിലും എത്തിക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ ഫോൺ എല്ലാവീടുകളിലും എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ആ സ്വപ്ന പദ്ധതി യാഥാർഥ്യമായി. സ്വപ്നം മാത്രമായി പോകുമെന്ന് പലരും വിചാരിച്ച പദ്ധതിയാണ് സർക്കാർ നടപ്പാക്കിയതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് മറ്റുള്ളവർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തത്. ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമേ ഉള്ളു. അത് നമ്മുടെ സംസ്ഥാനമാണ്. എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കുകയാണ് നാം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

എന്താണോ നാടിനോട് പറയുന്നത് അത് നടപ്പാക്കുക എന്നത് ഉത്തരവാദിത്വമുള്ള സർക്കാരിന്റെ ചുമതലയാണ്. ആരീതിയിലുള്ള ഭരണനിർവഹണത്തിനാണ് ഏഴുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 17412 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. 9000 വീടുകളിൽ കണക്ഷൻ നൽകാനുള്ള കേബിളുകൾ വലിച്ചിട്ടുണ്ട്. 2105 വീടുകളിൽ കണക്ഷൻ നൽകിയിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

ലോകത്ത് ഏറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗൺ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 10 വർഷത്തിനുള്ളിൽ 700ലധികം ഷട്ട് ഡൗണാണ് ഉണ്ടായത്.അങ്ങനെ യൊരു ഇടത്താണ് സംസ്ഥാനസർക്കാരിന്റെ സവിശേഷമായ ഇടപെടൽ. ജനകീയ ബദലിന്റെ മറ്റൊരു ഉദാഹരണമാണ് കെ ഫോൺ. മൊബൈൽ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP