Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രൊഫ. സി.ടി.അരവിന്ദകുമാർ എം.ജി സർവകലാശാല താൽകാലിക വി സി

പ്രൊഫ. സി.ടി.അരവിന്ദകുമാർ എം.ജി സർവകലാശാല താൽകാലിക വി സി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി (വിസി) മുൻ പ്രോ വിസി ഡോ.സി.ടി.അരവിന്ദകുമാറിനെ നിയമിച്ചു. ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

സർക്കാർ നൽകിയ പാനലിൽ നിന്നാണ് ഗവർണർ നിയമിച്ചത്. എം.ജി സർവകലാശാല സ്‌കൂൾ ഓഫ് എൺവയോൺമെന്റ് സയൻസ് പ്രൊഫസറാണ്.

മലയാളം സർവകലാശാല വിസിയായി ഡോ. എൽ. സുഷമയെയും നിയമിച്ചു. സംസ്‌കൃത സർവകലാശാല മലയാളം പ്രൊഫസറാണ്. സർക്കാർ നൽകിയ പാനലുകളിൽ നിന്നാണ് നിയമനം.

സാബു തോമസിനെ ഉൾപ്പെടുത്തി സർക്കാർ നൽകിയ ആദ്യ പട്ടിക ഗവർണർ നിരാകരിച്ചതിനെ തുടർന്ന് സർക്കാർ പുതിയ പട്ടിക നൽകിയിരുന്നു. തുടർന്നാണ് ഈ പട്ടികയിൽനിന്ന് ഗവർണർ നിയമനം നടത്തിയിരിക്കുന്നത്.

സാബു തോമസിന് പുനർ നിയമനം നൽകണമെന്ന സർക്കാർ നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നില്ല. തുടർന്ന് സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്‌സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉൾപ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP