Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

പുതിയ നിയമനങ്ങളില്ല; റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 3.16 ലക്ഷം തസ്തികകൾ; വിശ്രമമില്ലാതെ ജീവനക്കാർ

പുതിയ നിയമനങ്ങളില്ല; റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 3.16 ലക്ഷം തസ്തികകൾ; വിശ്രമമില്ലാതെ ജീവനക്കാർ

സ്വന്തം ലേഖകൻ

കണ്ണൂർ: റെയിൽവേയിൽ സുരക്ഷാവീഴ്ചയും അപകടങ്ങളും തുടർക്കഥയാവുകയാണ്. എങ്ങനെ അപകടം ഉണ്ടാകാതിരിക്കും എന്ന് തോന്നും വിധമാണ് റെയിൽവേയിൽ ജീവനക്കാരുടെ അഭാവം. റെയിൽ സുരക്ഷാ വിഭാഗത്തിലുൾപ്പെടെ 3.16 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിരമിക്കുന്ന തസ്തികകളിലേക്കാവട്ടെ പുതിയ നിയമനങ്ങളുണ്ടാവുന്നില്ല. ജീവനക്കാർക്ക് വിശ്രമവുമില്ല.

പാലക്കാട് ഡിവിഷനിലെ 62 സ്റ്റേഷനുകളിലായി 80 ഒഴിവുണ്ട്. 40 പേർ പുതുതായി ജോയിൻ ചെയ്തു. 40 പേർ മറ്റു ഡിവിഷനുകളിലേക്ക് സ്ഥലംമാറിപ്പോയി. തിരുവനന്തപുരം ഡിവിഷനിലും 50-ലധികം ഒഴിവുണ്ട്. സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്താതെയാണ് വന്ദേഭാരത് ഉൾപ്പെടെ ഓടുന്നത് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. പഴഞ്ചൻ സിഗ്‌നലിങ് രീതിയാണ് കേരളത്തിന് ഇന്നുമുള്ളത്. ഭൂരിഭാഗവും ഉപയോഗിക്കുന്നത് അബ്സല്യൂട്ട് സിഗ്‌നലിങ് ആണ്. ഇതനുസരിച്ച് ഒരു വണ്ടി അടുത്ത സ്റ്റേഷനിൽ എത്തിയാൽമാത്രമേ അടുത്തതിന് പുറപ്പെടാനാവൂ.

കേരളത്തിലെ രണ്ടു ഡിവിഷനുകളിലായി 60 വനിതകൾ ഉൾപ്പെടെ 1317 ലോക്കോപൈലറ്റുമാർ ജോലിചെയ്യുന്നു. തിരുവനന്തപുരം-62 പാലക്കാട്-42 ചെന്നൈ-129, സേലം-67, മധുരൈ-41, തൃശ്ശിനാപ്പള്ളി-51 എന്നിങ്ങനെയാണ് ലോക്കോപൈലറ്റുമാരുടെ ഒഴിവുകൾ. ഒരു സ്റ്റേഷനിൽ മൂന്നു ഷിഫ്റ്റുകളിലായി നാലുപേർ ജോലിചെയ്തിരുന്നു. ഇപ്പോൾ മൂന്നുപേർ മാത്രം. ഇവരുടെ ഡ്യൂട്ടിസമയം കുറയ്ക്കാനുള്ള നിർദ്ദേശം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.

2022 നവംബർ ഒന്നിലെ കണക്കുപ്രകാരം ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാർ ഉൾപ്പെടെ സി-കാറ്റഗറിയിൽ 22,506 ഒഴിവ് നികത്തിയിട്ടില്ല. തീവണ്ടിദുരന്തംനടന്ന സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1918 ലോക്കോപൈലറ്റുമാരുടെ ഒഴിവുണ്ട്. രാജ്യത്ത് സുരക്ഷാ വിഭാഗത്തിൽ 1.43 ലക്ഷം ഒഴിവ് നികത്തിയിട്ടില്ല. ഡോ. വി. ശിവദാസൻ എംപി.ക്ക് 2022-ൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിപ്രകാരം ഇന്ത്യൻ റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത് 2,65,547 തസ്തികയാണ്. ഈ ഒഴിവുകൾ നികത്താത്തത് തീക്കളിയാണെന്ന് വി. ശിവദാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP